Skip to main content
ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു
നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഏതാനും പേർ ചേർന്ന് തലമുറകളെ നശിപ്പിക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
News & Views
ബ്രസീലിയന്‍ ഫുട്ബോള്‍, ഇന്ത്യന്‍ ക്രിക്കറ്റ്, ഇംഗ്ലിഷ് ടെന്നീസ് Michael Riethmuller

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.

സഡന്‍ ഡെത്ത് കടന്ന് സ്പെയിന്‍ ഫൈനലില്‍

അന്ത്യം വരെ ആവേശം മുറ്റിനിന്ന കളിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ (7-6) ഇറ്റലിയെ മറികടന്ന് ലോകചാമ്പ്യന്‍‌മാരായ സ്പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു.

ഉറുഗ്വായെ പിന്തള്ളി ബ്രസീല്‍ ഫൈനലില്‍

ഉറുഗ്വായെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫഡറെഷന്‍ കപ്പ് ഫുട്ബാളിന്‍റെ ഫൈനലില്‍ എത്തി. ഉറുഗ്വായെ 2-1നു പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടിയത്.

Subscribe to NEP Kerala