ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെയാണ് മേള നടക്കുക.കേരളത്തില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളുള്‍പ്പെടെ 14 സിനിമകള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകും.
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
നാല്‍പ്പത്തിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ) നവംബര്‍ 20-ന് ഗോവയില്‍ ആരംഭിക്കും. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേള 30-ന് സമാപിക്കും
പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ഋതുപര്‍ണ ഘോഷ് (50) അന്തരിച്ചു.
