നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്....
മമ്മൂട്ടി നായകനായി അഭിനയിച്ച കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് നേരിട്ട അസഭ്യവര്‍ഷത്തിനെതിരെ നടി പാര്‍വതി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് പരാതി.
മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെ കഴിഞ്ഞ രണ്ടു വർഷമായി പത്രങ്ങൾ പ്രസിദ്ധീകരിച്ച ഫീച്ചറുകളല്ലേ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും നല്‍കിയത്?
ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളാണ് വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത്.
