തിരുവനന്തപുരത്തെ എന്റെ വാസം അവസാനിക്കുന്നത് 1993ലാണ്. അതിനു ശേഷം ഇടവേളകളില്‍ മാത്രമേ എന്റെ സഹൃത്തിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഇടവേളകള്‍ പലപ്പോഴും വളരെ ദീര്‍ഘിക്കുകയും ചെയ്യും. വളരെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും അടുപ്പിച്ചുള്ള വിളികള്‍. സുഹൃത്തിനിപ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍.....
ഞുണുഞുണുങ്ങ്
എനിക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല.എന്നാല്‍ എന്റെ സുഹൃത്തിന് വിഷമം വരികയും ചെയ്യരുത്. ഫിക്ഷന്റെ സാധ്യതയോര്‍ത്തുപോയി. സുഹൃത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ സ്വാതന്ത്ര്യത്തോടെ എഴുതാന്‍ പറ്റുന്നില്ലെന്നുള്ളത്. പെട്ടെന്നാണ്.............
അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ........
ഓര്‍മ്മ വച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന വാചകമാണ് അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന്. കുഞ്ഞുന്നാളില്‍ വീട്ടില്‍ പണിക്കു വരുന്നവര്‍ ഏതെങ്കിലും കുഴിയെടുക്കമ്പോഴൊക്കെ എനിക്ക് കൗതുകം....
ഏകദേശം ഒരാഴ്ച കഴിഞ്ഞു. വനിതാസുഹൃത്ത് എന്നെ വിളിച്ചു, ഹലോ, എന്നാ വരുന്നത്.തിരുവന്തോരത്ത് എല്ലാവര്‍ക്കുമൊക്കെ സൊകങ്ങള് തന്നെ?
എന്റെ സുഹൃത്ത് പറയുന്നതു പോലെ ഈ തല കുത്തി നില്‍ക്കുന്നതാണ് സകല ഗുലുമാലുകള്‍ക്കും കാരണം. എന്തിനാണ് ഈ തലകുത്തല്‍. ഉത്തരം കിട്ടാന്‍. എന്തിനാണ് ഉത്തരം കിട്ടുന്നത്? അത് സ്വാതന്ത്ര്യത്തിന്. എന്തിന് സ്വാതന്ത്ര്യം?.....
ഈ വനിതാ സുഹൃത്തിനെ വെറുതെ ചൊടിപ്പിക്കുക എന്നത് എന്റെ കൗതുകങ്ങളിലൊന്നാണ്. പുള്ളിക്കാരത്തിക്കും അതിഷ്ടമാണ്. ഞാന്‍ ചൊടിപ്പിച്ചില്ലെങ്കില്‍ ആയമ്മയ്ക്ക് സംഭാഷണത്തില്‍ തൃപ്തിയില്ലാത്തതുപോലെയുമാണ്. കാരണം എന്റെ.....
എന്റെ ഒരു വനിതാ സുഹൃത്ത്.ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നു. എന്റെ പുതിയ പുസ്തകമായ 'എലിസെന്നി'ന്റെ പ്രകാശനച്ചടങ്ങ് നവംബര്‍ 15 നാണെന്നും അതിന്റെ വിവരങ്ങളുമറിയിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിംഗ്........
'ഇതെന്റെ നയപ്രഖ്യാപനമാണ്. ഒപ്പം സ്വാതന്ത്ര്യ പ്രഖ്യാപനവും. ആര്‍ക്കു പിടിച്ചില്ലെങ്കിലും ചേതമില്ല. എനിക്കു വയസ് 68 ആയി. അവര്‍ക്കെന്തു തോന്നും. ഇവര്‍ക്കെന്തു തോന്നും കളി ഇന്നോടെ നിര്‍ത്തി. കൊറോണ വന്നു പടിക്കെ നിന്ന് ഇളിച്ചു കാണിച്ചിട്ടു പോലും............
'ലോകത്ത് ആകെ രണ്ടുതരം മനുഷ്യരേയുള്ളൂ. ഭാഗ്യമുള്ളവരും, ഭാഗ്യദോഷികളും! ബുദ്ധിമതിയായ, ലോക പരിചയമുള്ള സുഹൃത്ത് സ്ഥിരം പറയുന്ന ഡയലോഗ്. ഇത് ശരിയാണോ, അല്ലെങ്കില്‍ ഇതു തന്നെയാണോ ശരി, എന്നു പല തരത്തില്‍ ചിന്തിച്ചു..........
'കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്‍' മതി; കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്'. ഇപ്പഴെങ്കിലും നമ്മുടെ ആളുകള്‍ക്ക് ഇതൊക്കെ തോന്നിത്തുടങ്ങുന്നല്ലോ! മഹാഭാഗ്യം. സാമ്രാജ്യത്വത്തോടുള്ള അടിമത്തം ഏറ്റവുമേറെ പേറുന്നത് കോടതികളും അവയോട് ബന്ധപ്പെട്ട............
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബിരുദധാരി. കാല്‍ നൂറ്റാണ്ടുകാലത്തെ മുന്തിയ മാനേജ്മെന്റ് പരിചയം. ചെന്നെ സ്വദേശികളായ അവര്‍ കൊച്ചിയിലെത്തിയ അവസരം. മുബൈയില്‍ താമസമാക്കിയ അവര്‍ക്ക് കൊച്ചിയില്‍ നിന്നും വറുത്ത സാധനങ്ങള്‍ വാങ്ങണം. കൊച്ചി എം.ജി...........
ഇന്നലെ മോളുടെ പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വന്നു. അവള്‍ അവളുടെ ചേട്ടനെ പോലെ തന്നെ നല്ല മാര്‍ക്ക് വാങ്ങിയാണ് പാസായിരിക്കുന്നത്. കുടുംബക്കാരും കൂട്ടുകാരും വിളിച്ചു. ആശംസകള്‍! അനുഗ്രഹങ്ങള്‍!.................
രേഷ്മ, വയസ്സ് 26. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ മള്‍ട്ടി നാഷ്ണല്‍ കമ്പനിയിലെ ഐ.ടി വിദഗ്ധ. ചെന്നൈയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. പെരുമ്പാവൂര്‍ വെങ്ങോലക്കാരി. താമസം കാക്കനാട് ഹോസ്റ്റലില്‍. കാഴ്ചയില്‍ സുന്ദരി. രണ്ട് വര്‍ഷത്തിലേറെയായി രേഷ്മയുടെ അച്ഛനും അമ്മയും മാട്രിമോണിയില്‍ തിരയുന്നു. റിട്ടേര്‍ഡ് കോളേജ് പ്രൊഫസര്‍മാരായ രേഷ്മയുടെ അച്ഛന്റെയും അമ്മയുടെയും.......
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആറ്റിങ്ങല്‍ തോട്ടയ്ക്കാട് ചാത്തന്‍മ്പാറ നസീ മന്‍സിലില്‍ നജിമയെ മാര്‍ഫന്‍ സിന്‍ഡ്രോം എന്ന രോഗം പിടികൂടിയത്. ശരീരത്തിലെ എല്ലുകള്‍ അമിതമായി വളരുന്ന അപൂര്‍വ്വ ........
പൊതു മൂത്രപ്പുരകൾ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും പൊതു മൂത്രപ്പുരകൾ അല്ല. അതേ സമയം ഏതു മൂത്രപ്പുരയും ഒഴിവാക്കാൻ പറ്റാത്ത അവസരത്തിൽ ആർക്കും ഉപയോഗിക്കാവുന്നതാണ്........
രമണിയുടെ മൂക്കിൻറെ അറ്റം ചൊറിഞ്ഞു തെണുത്തു. തൊണ്ടിപ്പഴം പോലെയായ അവളുടെ മൂക്ക് കണ്ട് രമേശൻ വല്ലാതെ പരിഭ്രമം കാട്ടി .ഇത്തിരി തണുത്ത വെള്ളത്തിൽ കഴുകിയാൽ പോകുന്നതേയുള്ളൂ എന്നു പറഞ്ഞു രമണി അടുക്കളയിലേക്ക് നടക്കാൻ..............
വെള്ളിയാഴ്ച പ്രചരിക്കുന്ന രണ്ട് വീഡിയോകള്‍ ഒന്ന് എറണാകുളം ജില്ലയിലെ വാളകത്തുള്ള ഒരു സ്‌കൂളില്‍ തന്റെ കുട്ടിയുടെ പഠനവിവരം തിരക്കാനെത്തിയ അമ്മയോട് അധ്യാപകര്‍......
പുതുക്കൊച്ചിയായ കാക്കനാട്ടു നിന്ന് പഴയ കൊച്ചിയിലേക്കൊരു യൂബര്‍ യാത്ര. നല്ല സുഖകരമായ ഡ്രൈവിംഗായിരുന്നു ഡ്രൈവര്‍ യുവാവിന്റേത്. വിദ്യാഭ്യാസമുള്ള ലക്ഷണവുമുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന.........
കൊച്ചി വൈറ്റില ഹബ്ബില്‍ നിന്നും വൈകിട്ട് നാലരയ്ക്ക് തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്. ഏറിവന്നാല്‍ പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ ബസില്‍ ആകെയുളളൂ. കണ്ടക്ടര്‍ യുവതി. വളരെ ശ്രദ്ധയോടെ........
ആദായനികുതി വകുപ്പില്‍ നികുതിയിളവിനായി സമര്‍പ്പിക്കുന്നതിന് ഭവനവായ്പയെടുത്ത ബാങ്കില്‍ നിന്നുള്ള പലിശസംബന്ധമായ രേഖയോടൊപ്പം വീടു വച്ചിട്ടുണ്ടെന്നു തെളിയിക്കുന്നതിനുളള രേഖയും.......
ഒരു വിവാഹാനന്തര സ്വീകരണച്ചടങ്ങ്. സന്ധ്യയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാനായി അമ്മയും നാലാംക്ലാസ്സുകാരി മകളുമായി എത്തിയ ഒരു മാനേജ്‌മെന്റ് പ്രൊഫഷണലായ വനിത. ഒരു പുതുതലമുറ കണ്‍വെന്‍ഷന്‍ ഹാളിലാണ് ചടങ്ങ്. ആ ചടങ്ങിന്റെ......
ശോഭയുടെ വീട്ടില്‍ നിന്നിറങ്ങിയ ശിവപ്രസാദ് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മുന്നിലെത്തി. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കാണുന്നതാണ് ക്ഷേത്രഗോപുരവും അതിന്റെ പരിസരവും. ആ പശ്ചാത്തലത്തിലാണയാള്‍ വളര്‍ന്നതെന്നു തന്നെ പറയാം. കിഴക്കേ കോട്ടവാതിലിലൂടെ അകത്തു കടന്ന ശിവപ്രസാദിന് ക്ഷേത്രഗോപുരം ആദ്യമായി.....
ഇനി പറയാന്‍ പോകുന്ന അമ്മയെ വേണമെങ്കില്‍ അടിപൊളി അമ്മ എന്നു പറയാം. അറുപതുകളിലും ചെത്ത് സ്റ്റൈല്‍. ഇഷ്ടപ്പെട്ട വിനോദം കാര്‍ ഡ്രൈവിംഗ്. ദീര്‍ഘദൂരം ഡ്രൈവിംഗ് ഏറ്റവും പ്രിയം. ബ്യൂട്ടിപാര്‍ലര്‍ മാനദണ്ഡമനുസരിച്ചല്ലെങ്കിലും വളരെ വ്യത്യസ്തമായ സൗന്ദര്യബോധം വസ്ത്രധാരണത്തില്‍ പ്രകടം......
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുള്ള ഒരു പ്രശസ്ത ബ്രാന്‍ഡിന്റെ കൊച്ചിയിലെ റെഡിമെയിഡ് തുണിക്കട. വ്യത്യസ്ത അഭിരുചിക്കാര്‍ മാത്രം കയറുന്നിടം. അതിനാല്‍ വലിയ തിരക്കില്ല. ഉള്ളിലെ അന്തരീക്ഷവും സംഗീതവും എല്ലാം ആസ്വാദ്യം.......
കോയമ്പത്തൂര്‍ വെള്ളിയാന്‍ഗിരി കുന്നിന്‍ ചരിവിലുള്ള അതി വിശാലമായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ കേന്ദ്രം. പ്രകൃതിയോട് ഇണങ്ങിക്കൊണ്ട് എങ്ങനെ വാസ്തുശില്‍പ്പവിദ്യ പ്രയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് ഇഷാ സെന്റര്‍. ആദിയോഗി ശിവന്റെ പ്രതിമയും...
ഓഖി വാര്‍ത്തകള്‍ കണ്ട് ശിവപ്രസാദ് അസ്വസ്ഥനായി. തലേ ദിവസം മണ്ടയ്ക്കാട്ടു പോയ പ്രമീള ഇതുവരെ തിരിച്ചെത്തിയിട്ടില്ല. എവിടെ തിരക്കുമെന്നുള്ളതിനെക്കുറിച്ച് എത്തും പിടിയുമില്ല. അയാള്‍ കിരണിനെ ഫോണില്‍ വിളിച്ചു. കുറേ തവണത്തെ റിംഗിനുശേഷമാണ് ഫോണെടുത്തത്. അമ്മയിതുവരെ എത്തിയിട്ടില്ലെന്നും.....
2018 ജൂണ്‍ 12 ചരിത്രത്തില്‍ ഇടം പിടിക്കുന്നത് സിങ്കപ്പൂരിലെ സാന്റോസയില്‍ വച്ച് നടന്ന ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലൂടെയാണ്. ലോകമുറ്റുനോക്കിയ ആ കൂടിക്കാഴ്ച ഇരു നേതാക്കളുടെയും ശരീരഭാഷകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സൗഹൃദത്തിന്റെ പ്രകടനമായ ഹസ്തദാനം...
പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി.
രണ്ടാം കൊല്ലം കായ്ക്കുന്ന മൂവാണ്ടന്‍ മാവ്. ഒരു മൂന്നു നില പൊക്കമുണ്ട്. അഞ്ചിഞ്ചിനോടടുത്ത് വണ്ണവും. എങ്കിലും അതില്‍ കയറുകന്നത് അത്ര പ്രായോഗികമല്ല. മാങ്ങ വിളഞ്ഞ് പഴുത്തു തുടങ്ങി. വവ്വാലും മറ്റു കിളികളും ചപ്പിത്തുടങ്ങി. അതു പറിക്കുന്ന കാര്യം ആലോചിച്ചപ്പോള്‍...
ഇന്‍ഫോ പാര്‍ക്ക് ഗേറ്റ് വരെയുള്ള പതിവ് പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ എതിരെ വന്ന കാര്‍ അടുത്തു നിര്‍ത്തി. ഭാവത്തില്‍ നിന്നു തന്നെ മനസ്സിലായി മകളെയോ മകനെയോ നീറ്റ് പരീക്ഷയെഴുതിക്കാനായി വരുന്ന കാറായിരിക്കുമെന്ന്. ഉദ്ദേശ്യം തെറ്റിയില്ല. മാര്‍ത്തോമാ സ്‌കൂളാണ് അവരുടെ മകളുടെ പരീക്ഷാ കേന്ദ്രം.
കൊതുകുവലക്കതക് ഇന്ന് മിക്ക വീടുകളുടെയും രണ്ടാം കതകാണ്. വിശേഷിച്ചും നഗരങ്ങളില്‍. കൊതുകുവലക്കതകുള്ള മുറിക്കുള്ളില്‍ നിന്നും അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഒരു കാഴ്ച് കാണാം. നിരയോടെയല്ലെങ്കിലും ബിവറേജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നതിനു മുന്‍പ് കേരളത്തില്‍ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നതു പോലെയാണ്
ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ തുടക്കക്കയറ്റം. അവിടെയാണ് പ്രഭാത സവാരിക്കായി എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും സൗഹൃദം പുതുക്കുന്നതുമൊക്കെ. ഒരു ദിവസം രാവിലെ ആറിന് അഞ്ചാറ് പേര്‍ അടങ്ങുന്ന സംഘം. യുവാക്കള്‍. കൂട്ടത്തില്‍ ഒരു യുവതി.
പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.
കൊച്ചി ഇന്‍ഫോപാര്‍ക്ക് ഹൈവേയിലെ പ്രഭാതസവാരി വര്‍ത്തമാനകാല ലോകത്തിന്റെ ഒരു പരിഛേദമാണ്. ചുരുക്കത്തില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് പരതിപ്പോകുമ്പോഴുണ്ടാകുന്ന അതേ അനുഭവം. ഒരു ദിവസം രാവിലെ ആറരയോടടുപ്പിച്ച് നിശബ്ദതയെ തരിപ്പണമാക്കിക്കൊണ്ട് ഒരു കൂട്ടയോട്ടം.
ശനിയാഴ്ച രാത്രി. കഴക്കൂട്ടത്തെ ഫഌറ്റിലെ സ്വീകരണമുറിയില്‍ നിയയും റിശയും തമ്മില്‍ കടുത്ത തര്‍ക്കം. മറ്റുള്ളവര്‍ അവരുടെ തര്‍ക്കം ശ്രദ്ധിക്കുന്നതല്ലാതെ ഇടപെടാന്‍ കൂട്ടാക്കുന്നില്ല. നിയ ഇടയക്ക് ഗദ്ഗദകണ്ഠയാവുകയും ചെയ്യുന്നുണ്ട്.
നല്ല റബ്ബറൈസ്ഡ് പ്രതലവും വെള്ളയും മഞ്ഞയും അടയാളങ്ങളുമുള്ള ഒരു ഉള്‍റോഡ്. നല്ല വൃത്തി. തിരക്ക് തീരെയില്ല.ഇടയ്ക്കിടയ്ക്ക് പാടങ്ങള്‍. കൃഷിയില്ലെങ്കിലും കളപ്പച്ച. സെഡാന്‍ കാറോടിക്കുന്നത് ഒരു ഡോക്ടര്‍. അങ്ങനെ ഓടിച്ചു പോകുമ്പോള്‍ നടുറോഡില്‍ ഒരു മാങ്ങ വീണുകിടക്കുന്നു.
ചാനലിനു വേണ്ടി നടത്തിക്കൊടുത്ത സര്‍വേയുടെയും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണ്ടന്റ് ആര്‍ക്കിടെക്ച്ചര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും പ്രതിഫലത്തിന്റെ അവസാന ഗഡുവും ഹരികുമാറിന്റെ സ്ഥാപനത്തിന് കിട്ടിയ ദിവസം.
ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. അതും രമേഷ് വളിച്ച് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് . രമേഷിന്റെ പൊട്ടിയ തോളെല്ല് ഇപ്പോഴും ശരിയായിട്ടില്ല. അവിടേക്ക് പോകുന്നത് ശിവപ്രസാദ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു.
ഒരു കൂട്ടം വെള്ളാരംകല്ലുകള്‍ താഴെ വീണ് ചിതറുന്ന പോലെയുണ്ടായിരുന്നു ആ മുറിയിലേക്ക് കയറിയപ്പോള്‍. ഊര്‍ജ്ജസ്വലരായ ഒരു പറ്റം പെണ്‍കുട്ടികള്‍. പിന്നോക്കവിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളാണ്.
രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്.
'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദിശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം.
ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കാളിംഗ് ബല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പുമായി നിന്ന അവസ്ഥയില്‍ പുറത്തിറങ്ങി വരാനും വയ്യാത്ത അവസ്ഥയായി. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി.
ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു.
കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ് അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി.
ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍ നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.
ശിവപ്രസാദ് രാവിലത്തെ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയി. മുന്‍വശത്തെ വാതില്‍ തുറന്നിട്ട് ഉള്ളില്‍ കസേരയില്‍ ഇരിപ്പാണ് പ്രമീള. മുറിവേറ്റകാല്‍ ഏതിരെയുള്ള സ്റ്റൂളിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. പെട്ടെന്ന് വീടിന്റെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. രണ്ടു പോലീസുകാര്‍ കിരണ്‍ തലേ ദിവസം വീട്ടില്‍ വന്നിരുന്നോ എന്ന് അന്വേഷിച്ചു.
പാങ്ങപ്പാറയിലുള്ള രമേഷിന്റെ വീട്. ഭാര്യ രാവിലെ ഓഫീസില്‍ പോകാനായി തിരക്കിട്ട് തയ്യാറാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബസ്സ് എട്ടു മണിക്ക് സ്‌റ്റോപ്പിലെത്തും. രമേഷ് മകളെ എന്‍ട്രന്‍സ് ട്യൂഷന് വിട്ടിട്ടു വരുന്ന കൂട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും പശുവിന്‍ പാല് വാങ്ങി വന്നു. അതു കാച്ചി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞു പോകും.
രാവിലെ പതിവുപോലെ നാല് മണിക്ക് എഴുന്നേറ്റ് കുളി കഴിഞ്ഞ് ശിവപ്രസാദ് പതുക്കെ ഒന്ന് സാധകം ചെയ്തു നോക്കി. പക്ഷേ പറ്റുന്നില്ല. തലയ്ക്കുള്ളില്‍ എന്തോകിടന്ന് കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. അയാള്‍ പതിവിലും താഴ്ന്ന ശ്രുതിയില്‍ ശ്രമിച്ചു നോക്കി എന്നിട്ടും പറ്റുന്നില്ല. അപ്പോഴേക്കും അടുക്കളയുടെ ഭാഗത്തു നിന്ന് മൊബൈലില്‍ ജ്ഞാനപ്പാന ഉച്ചത്തില്‍ കേട്ടുതുടങ്ങി.
ശനിയാഴ്ച നിയയ്ക്കും ഷിമയ്ക്കും ഒഴികെ ആര്‍ക്കും ഓഫീസില്ല. തലേന്നു രാത്രി നിയ ഒഴികെ എല്ലാവരും നല്ല മദ്യലഹരിയിലായിരുന്നു. രാത്രിയില്‍ ഷിമയ്ക്ക് ഗൗരി ചുഖിന്റെ ഫോണ്‍ വന്നപ്പോള്‍ നിയയാണ് അറ്റന്റ് ചെയ്തത്, അയാളുടെ ഭാര്യയായിരുന്നു മറുതലയ്ക്കല്‍. അവര്‍ക്ക് സംസാരിക്കാന്‍ തന്നെ വയ്യായിരുന്നു.
ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്നവരോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഷെല്‍ജയ്ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന തോന്നി. ഷെല്‍ജയോടും ഒപ്പമുള്ളവരോടും പടിയിറങ്ങി താഴെനില്‍ക്കാന്‍ പറഞ്ഞിട്ട് ഷിമ വന്തപ്ലാവില്‍ തന്റെ കാറുകൊണ്ടുവരാന്‍ പോയി.
നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്.വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ
ഐ സി യുവിന്റെ വാതിലിന് എതിര്‍ വശത്തുള്ള മുകളിലത്തെ നിലയിലേക്കുള്ള പടിയില്‍ പ്രമീള ഇരിക്കുന്നു. താഴെ ഭിത്തിയില്‍ ചാരി മറ്റുള്ളവര്‍ക്കൊപ്പം കിരണും. നേരം സന്ധ്യ കഴിഞ്ഞു. ഓരോ തവണയും ഐ സി യുവിന്റെ വാതില്‍ തുറക്കുമ്പോള്‍ കിരണ്‍ അടുത്തേയ്ക്കു ചെല്ലും. നഴ്‌സ് അപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിയ്ക്കും. 'സെഡേഷനിലാണ്. അതിന്റെ ഉറക്കത്തിലാ'.
'അങ്കിള്‍ അച്ഛനെന്താണ് സംഭവിച്ചത്. സീരിയസ്സാണോ?' വല്ലാത്ത ആശങ്കയോടെ അയാള്‍ ഹരികുമാറിനോട് ചോദിച്ചു. അപ്പോഴാണ് ഹരികുമാര്‍ ഓര്‍ക്കുന്നത് ശിവപ്രസാദിന്റെ മകനോട് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന്. പെട്ടന്ന് ഐ സി യുവിന്റെ വാതില്‍ തുറന്ന് പ്രത്യേക ഈണത്തില്‍ ഒച്ചയോടെ 'ശിവപ്രസാദിന്റെ ആരെങ്കിലുമുണ്ടോ' എന്ന് നഴ്‌സ്
മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് വെളിയില്‍ കാത്തിരുന്ന ഹരികുമാര്‍ മണക്കാടുള്ള ചില സുഹൃത്തുക്കളെ വിളിച്ചു. ആര്‍ക്കും ശിവപ്രസാദിനെക്കുറിച്ച് വിവരമില്ല. പലരും അവിടെ നിന്ന് താമസം മാറിപ്പോയിരിക്കുന്നു. പെട്ടന്നാണ് പാങ്ങപ്പാറയിലെ രമേഷിനെ വിളിച്ച് തനിക്ക് പ്രഭാത ഭക്ഷണത്തിന് എത്താന്‍ കഴിയാതിരുന്നതിന്റെ കാരണമറിയിച്ചില്ലെന്നോര്‍ത്തത്
പതിവിലും നേരത്തേ ഹരികുമാര്‍ തയ്യാറായി. പാങ്ങപ്പാറയിലുള്ള സുഹൃത്ത് രമേഷ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മാസത്തോളമായിരിക്കുന്നു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഏറെ നാളുകള്‍ക്കു ശേഷം വല്ലാത്തൊരു ഉന്മേഷവും ഹരികുമാറിന് അനുഭവപ്പെട്ടു.
'എന്റെ ബാങ്ക് അക്കൗണ്ടില്‍ എണ്ണായിരം രൂപ കുറവു വന്നിരിക്കുന്നു. അതിയാള്‍ എടുത്തതാണ്. എന്റെ കാശിപ്പോള്‍ത്തന്നെ കിട്ടണം.' അതു കേട്ടപ്പോള്‍ ശിവപ്രസാദ് മകനെയൊന്നു നോക്കിയിട്ട് ഭാര്യയോട് പറഞ്ഞു, ' എടോ, തന്റെ അക്കൗണ്ടില്‍ നിന്ന് ഞാനെങ്ങനെ കാശെടുക്കാനാ
ഏറെ നേരത്തേക്ക് ഇരുവര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റിയില്ല. കുറേ കഴിഞ്ഞു പരസ്പരം നോക്കി ചെറുതായി ഒന്നു ചിരിച്ചു. എത്ര ധൃതിയായാലും ഇനി കമ്പാര്‍ട്ട്‌മെന്റ് നോക്കാതെ കയറുന്ന പ്രശനമില്ലെന്ന് ആത്മഗതമെന്നോണം സുഹൃത്ത് കേള്‍ക്കെ പറഞ്ഞു. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് സുഹൃത്തിന് കൃത്യമായ ചിത്രം കിട്ടിയിരുന്നില്ല
വിശകലനം ചെയ്യാന്‍ മനുഷ്യന്‍ ഉപയോഗിക്കേണ്ടതാണ് ബുദ്ധി. അതിന് ബുദ്ധിയെ ആശ്രയിക്കുക തന്നെ വേണം. മറിച്ച് ആ വിശകലനബുദ്ധിയെ ജീവിതം ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അത് ചിലപ്പോള്‍ തെറ്റിദ്ധാരണകളിലേക്ക് നയിക്കും
സൂക്ഷ്മമായ കാര്യങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനമാണ് ബി.എസ്.എന്‍.എല്ലിന്റെ നിലനില്‍പ്പ്. അത്തരമൊരു രീതി ജീവനക്കാരില്‍ ബോധപൂര്‍വ്വം വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഈ പൊതുമേഖലാ സ്ഥാപനം ഏതു വെല്ലുവിളികളേയും പുഷ്പം പോലെ നേരിടുമായിരുന്നു.
തന്നില്‍ നിന്ന് അന്യമായത് ഉണ്ടെന്നുള്ള അടിസ്ഥാന തെറ്റിദ്ധാരണയാണ് ദേഷ്യത്തിനും കോപത്തിനും ആധാരമായി പ്രവൃത്തിക്കുന്നത്.മനുഷ്യന്‍ ആത്യന്തികമായി സ്‌നേഹമുള്ളവനാണ്. പക്ഷേ അതിന്റെ മേല്‍ പലതും വന്നു മൂടി മറയപ്പെടുന്നു. ആ മറ മാറ്റാനും മനുഷ്യനു കഴിയും
തേങ്ങിക്കരയുന്ന ഫോണിലെ അലാറം മൂന്നാമതും ഞെക്കി അമര്‍ത്തി അവള്‍ കൃത്യം ആറെമുക്കാലിന് ചാടി എണീറ്റിരുന്നു... ദൈനംദിന ജീവിതത്തിന്റെ സാധാരണതകളിലേക്ക് ഒന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്...
പേടിയുടെ സോഫ്റ്റ്‌വെയര്‍ കുട്ടികളിലേക്ക് നിക്ഷേപിക്കുന്നതാണ് ശരിക്കും രാജ്യദ്രോഹം. രാജ്യസ്‌നേഹത്തെ സാമ്രാജ്യത്വാനുഭവത്തിന്റെയും അയൽരാജ്യ ശത്രുതയുടെയും പശ്ചാത്തലത്തിൽ വൈകാരികമാക്കിയതിനാലാണ് യഥാർഥ രാജ്യദ്രോഹനടപടികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്.
ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന്‍ മയക്കുമരുന്നുപയോഗിക്കുന്ന കൗമാരക്കാരനോടു പറയുമ്പോൾ അതിന്റെ പരോക്ഷ അർഥം ഉപബോധ മനസ്സുകളിൽ പോയി വീഴുന്നത് മയക്കുമരുന്നുപയോഗം ആസ്വാദ്യമാണെന്നുള്ളതാണ്.
ഭൂതകാലം ഓർമ്മയ്ക്കപ്പുറം വികാരവുമായി ഇണചേർന്ന് ഇഴപിരിയാതെ നമ്മളിൽ നിൽക്കുന്നതാണ് പലപ്പോഴും നമ്മുടെ വർത്തമാനത്തെ ഇല്ലായ്മ ചെയ്തുകളയുന്നത്. അതിനാൽ എച്ചിൽപ്പാത്രത്തിന്റെ അവസ്ഥയിലേക്ക് മനസ്സുമാറുന്നു.
സ്വയം ബഹുമാനിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമാണ് ബാഹ്യമായ കാഴ്ചയിൽ പരസ്പര ബഹുമാനമായി പ്രകടമാകുന്നത്.
ഈ യുവതിക്ക് രോഗത്തെ വിടാൻ പറ്റില്ല. കാരണം അർബുദം സമ്മാനിച്ച മനോജ്ഞ ദിനങ്ങൾ അവർക്ക് അത്ര വിലപ്പെട്ടതായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ബാല്യം മുതൽ എന്തിനുവേണ്ടിയായിരുന്നുവോ കൊതിച്ചത് അതു മുഴുവൻ രോഗകാലത്ത് ഈ യുവതിക്കു കിട്ടി.
ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഉള്ളിൽ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവരില്‍ ഓരോ ചിന്തകളും ജന്മമെടുക്കുന്നത്. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാൽ കിട്ടുന്ന ആശ്വാസം പോലെ.
മറ്റൊരാൾ കാട്ടുന്ന പ്രവൃത്തി ശുദ്ധ വൃത്തികേടാണെന്നു ഉത്തമ ബോധ്യമുണ്ട്. എന്നിട്ട് അറിഞ്ഞുകൊണ്ട് അതേ വൃത്തികേട് സ്വയം കാട്ടുമ്പോൾ സ്വയം വൃത്തികെട്ടവനാണെന്ന് പ്രഖ്യാപിക്കുകയാണ്.
കണ്ണട മറന്നുവയ്ക്കുന്ന ശീലത്തെ മറികടക്കാൻ കൂടുതല് കണ്ണടകൾ വാങ്ങി വിതറാൻ തീരുമാനിക്കുന്നത് സാഹചര്യത്തിന് വ്യക്തി അടിയറവു പറയുന്നതാണ്. അവിടെ സർഗ്ഗാത്മകമായി ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല മറവി വർധിക്കുകയും കാര്യക്ഷമത ഇല്ലാതാവുകയും ചെയ്യുന്നു.
സമൂഹത്തിൽ ചില ധാരണകൾ നിലനിൽപ്പുണ്ട്. ചിരിയില്ലായ്മ, കടുപ്പിച്ചുള്ള നോട്ടം, ധാർഷ്ട്യം, മുക്കൽ, മുരളൽ എന്നിവയൊക്കെ തീരെ മയമില്ലാത്ത വ്യക്തിത്വങ്ങളുടെ ലക്ഷണമാണെന്ന്. അങ്ങനെയുള്ളവരെ മറ്റുള്ളവർക്ക് പേടിയും.
വിചാരിച്ചതു പോലെ നേരത്തേ കിടക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിലാപം കേട്ടാൽ പൊതുവേ പ്രത്യേകിച്ചൊന്നും തോന്നിയെന്നിരിക്കില്ല. കാരണം, മിക്കപ്പോഴും മിക്കവരും കേൾക്കുന്ന വാചകങ്ങളാണിവ. പക്ഷേ ഇവിടെ പ്രകടമാകുന്നത് ഒരടിസ്ഥാന വികാരമാണ്. എത്ര സന്തോഷമനുഭവിക്കുന്ന നിമിഷമായാലും ഇത്തിരി നോവുകൂടി അതിനൊപ്പം അനുഭവിക്കണമെന്നുള്ളത്.
രാധാകൃഷ്ണന്റെ അടുത്ത കമന്റാണ് അവിടെ കരിക്ക് കുടിക്കാൻ കൂടിനിന്നവരുടെ പ്രതികരണം ചിരിയിലൊതുക്കിയത്. ഈ പഠിപ്പും പത്രാസ്സുമൊക്കെയുണ്ടായിട്ട് എന്തു പ്രയോജനം എന്നാണ് അയാൾ ചോദിക്കുന്നത്.
സെൻസിബിൾ എന്ന വാക്കിന്റെ അർഥം റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിലേക്കു നോക്കിയാൽ മനസ്സിലാകും.
ശ്രദ്ധിക്കാതെ വരുമ്പോൾ ശ്രദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഓരോ തവണയും അവർ സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് വഴക്കിടുന്നതുമൊക്കെ. വഴക്കിട്ടു കഴിഞ്ഞ് കൂടുമ്പോൾ കൂടലിലൂടെ ശ്രദ്ധിക്കപ്പെടൽ സംഭവിക്കുന്നു. ഈ ശ്രദ്ധക്ഷണിക്കൽ പ്രമേയപരിപാടിക്ക് ഈ യുവതി മാത്രമാണോ ഉത്തരവാദി എന്നു ചോദിച്ചാൽ അല്ലെന്നു തന്നെ പറയേണ്ടി വരും.
മാദ്ധ്യമങ്ങളും ജനങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തികളും സമൂഹത്തിൽ പുരോഗമനത്തിന്റെയും നീതിബോധത്തിന്റെയും അവകാശത്തിന്റെയുമൊക്കെ പേരിൽ സൃഷ്ടിക്കുന്ന സാമൂഹിക മാനസികാവസ്ഥ വ്യക്തികളിൽ വൈകാരികമായും സ്വഭാവമായും പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ബസ്സിനുള്ളിൽ കണ്ടത്.
സർക്കാരും സ്ഥാപനങ്ങളും എത്ര തന്നെ ശ്രമിച്ചാലും പൊതു പരിസരങ്ങൾ മലിനമാകാനുള്ള കാരണം പ്രദേശവാസികളിലെ സ്വയം ബഹുമാനമില്ലായ്മകൊണ്ടാണ്. എറണാകുളം ജങ്ക്ഷന്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്നൊരു കാഴ്ച.
തന്നെ വേദനിപ്പിച്ച മരുമകന്റെ വരുതിക്ക് നിൽക്കാതിരിക്കാനും എന്നാൽ അയാളെ വെല്ലുവിളിച്ചുകൊണ്ട് കൂടെ തുടരാനും കഴിയാത്ത അവസ്ഥ. മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ തന്റെ സാന്ദ്രാനന്തമയമായ മുടിയെ അപമാനിക്കുന്നതിനു തുല്യമാകും. ഒരു തെയ്യം അവരിലൂടെ ജന്മം കൊള്ളുകയായിരുന്നു.
"അടുത്ത രണ്ടു വർഷം ഇത് നഷ്ടത്തിലോടിക്കുക എന്നതാണ് ലക്ഷ്യം.... രണ്ടു വർഷം നഷ്ടത്തിലോടുമ്പോ ഓരോരുത്തര് ഓഹരി ചോദിച്ചു തുടങ്ങും. ചോദിക്കുന്നവർക്കു കൊടുക്കും. അങ്ങനെ മൂന്നു നാല് പേരിലേക്ക് കൊണ്ടു വരണം. അതു കഴിഞ്ഞാൽ ലാഭത്തിലോടിക്കും. ഓഹരിയിട്ടവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. മുടക്കിയ പണം അതേപടി കിട്ടും. നമ്മക്ക് ഇതിങ്ങനെ സെറ്റപ്പ് ചെയ്യാൻ പലിശയില്ലാതെ പണം കിട്ടുന്നു."
തലസ്ഥാന നഗരിയിലെ ഒരു കേള്‍വികേട്ട സ്കൂളില്‍ ഇതാണ് നടക്കുന്നതെങ്കില്‍ അധികൃതരുടെ കണ്ണെത്താത്ത ഇടങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നതില്‍ സംശയമില്ല! ബോധവല്‍ക്കരണ സെമിനാറുകളും ദിനാചരണങ്ങളും മാദ്ധ്യമവാര്‍ത്തയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഈ കുഞ്ഞു മനുഷ്യരുടെ സ്വപ്നങ്ങളാണ് ലക്ഷ്യം കാണാതെ പോകുന്നത്.
മറ്റൊരു വ്യക്തിയെ സാന്നിദ്ധ്യത്തിലായാലും അഭാവത്തിലായാലും സ്നേഹത്തോടെ പരാമർശിക്കുമ്പോൾ ആ പരാമർശം നടത്തുന്ന വ്യക്തി ഒരു സുഖം അറിയും. ആ സുഖം അയാൾക്കവകാശപ്പെട്ടതാണ്. സുഖത്തിൽ അകന്നു നിൽക്കുന്നത് സംഘട്ടനമാണ്.
ജീവിക്കാന്‍ വേണ്ടി കഷ്ടമനുഭവിക്കുമ്പോഴും, ഉള്ളതില്‍ ഒരു ഓഹരി മറ്റൊരാള്‍ക്ക് പങ്കു വെക്കാനുള്ള നന്മ... മനസ്സ് തുറന്നു ചിരിക്കാനുള്ള കഴിവ്... എന്നെപ്പോലെ മറ്റൊരാളും ഈ രുചി ആസ്വദിക്കട്ടെയെന്ന വിശാലമായ ചിന്ത... എല്ലാം ആ മനുഷ്യരുടെ ചോദ്യത്തില്‍ ഒലിച്ചു പോവുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.
"പിന്നെ കൂറേ നാളായി വിചാരിക്കുന്നു, ബാത്ത് റൂമിൽ യൂറോപ്യൻ ക്ലോസറ്റിന്റെ സീറ്റൊന്നു മാറ്റണമെന്ന്. സീറ്റിന് കുഴപ്പമൊന്നുമില്ല. പുറമേ നിന്ന് ആരെങ്കിലും വന്നാൽ അവർക്ക് ഇത്തിരി വിഷമമുണ്ടാകും. അത്രയേ ഉള്ളു. ഒരു ദിവസം അവിടെ പോയി യോജിച്ച സാധനം വാങ്ങണം. ഇതുവരെ നടന്നില്ല."
സന്തോഷത്തിന് കാരണമായി വസ്തു താനുമായി ചേർന്നു നിൽക്കണമെന്ന അബദ്ധ ധാരണ മൂലമാണ് മിക്ക മനുഷ്യരുടെയും ജീവിതം കുഞ്ഞുകുഞ്ഞു ദുരിതവും മുട്ടൻ മുട്ടൻ ദുരിതവും കൊണ്ടു നിറയുന്നത്. ഇതാകട്ടെ, മനുഷ്യൻ അനുനിമിഷം പെട്ടുകിടക്കുന്ന അവസ്ഥയും.
ചിലപ്പോൾ ചിലർ പറയുന്നതു കേൾക്കാം, അയാളെ സ്നേഹിക്കുന്നതിന് പകരം വല്ല പട്ടിയെയും സ്നേഹിച്ചാൽ മതിയായിരുന്നുവെന്ന്. കാരണം പട്ടിക്കു നന്ദിയുണ്ട്. ... വളരെ ആത്മാർഥമായ പ്രസ്താവനയാണത്. ഒരു നായയെ പോലെ തങ്ങളോട് പെരുമാറുന്നവരെയാണ് കൂടുതൽ പേർക്കും ഇഷ്ടം.
ലോകത്ത് കാണുന്നതിനെയും കേൾക്കുന്നതിനെയും എല്ലാം നാം നമ്മളുമായി ചേർത്താണ് കാണുക. അങ്ങനെ നമ്മളിലൂടെയാണ് ലോകം നിൽക്കുക. അല്ലാതെ നമ്മൾ ലോകത്തിലല്ല. ഒരു വിവാഹമോചന വാർത്ത കേൾക്കുമ്പോൾ, കേൾക്കുന്നവർ അതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നു.
മനസ്സു ബോധത്തെ കീഴടക്കുന്നത് അതിവേഗമാണ്. അതുകൊണ്ടുതന്നെ, പ്രതികരിക്കുന്നതിനു മുന്‍പേ അവസരത്തിനെ വിലയിരുത്താന്‍ എപ്പോഴും അല്‍പ്പം സമയം നല്‍കുക എന്നത് ഓരോരുത്തരും ബോധത്തില്‍ ഊട്ടിയുറപ്പിക്കേണ്ട ഒന്നാണ്.
പൊതുവെ, കല്യാണച്ചടങ്ങിന്റെ പ്രായം യൗവ്വനമാണ്. എന്നാല്‍, ചെറുപ്പക്കാരുടെ അരങ്ങ് തകര്‍ക്കലുകള്‍ക്ക് പകരം വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ പരിചയം പുതുക്കല്‍ വേദികളായി മാറുന്ന കല്യാണച്ചടങ്ങുകള്‍ കണ്ണി പൊട്ടി തുടങ്ങുന്ന ഒരു സമൂഹത്തിന്റെ സൂചകം.
നമ്മൾ നമ്മുടെ മനസ്സിലുള്ളതിനെ മാത്രമാണ് പുറത്ത് തിരിച്ചറിയുന്നത്. അപരിചിതരുടെ മുഖം നമ്മുടെ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ് അവരെ തിരിച്ചറിയാത്തത്. ഉള്ളിൽ ശാന്തതയുണ്ടെങ്കിൽ മാത്രമേ പുറത്ത് ശാന്തത പ്രകടമാകുമ്പോൾ അതിനെയും തിരിച്ചറിയൂ.
വൈകാരികത ആധിപത്യം നേടിക്കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന്റെയും പദവിയുടെയുമൊക്കെ ഗുണങ്ങൾ അങ്ങനെയുള്ള വ്യക്തിയിൽ നേതൃസ്ഥാനത്തേക്ക് വരില്ല. പലപ്പോഴും അങ്ങനെയുള്ളവർ നീതിരഹിതമായ തീരുമാനങ്ങളെടുക്കാനും കാരണമാകുന്നത് ഇതുകൊണ്ടാണ്.
സന്തോഷം കയ്യിലുണ്ടായിട്ടും അതറിയുന്നതിൽ നിന്നും നമ്മെ അകറ്റുന്ന നിഗൂഢമായ വിഷാദങ്ങള്‍. അത്തരം ഗതികേടുകളിൽ നിന്ന് മനുഷ്യരെ സഹായിച്ച് പതുക്കെ അവരുടെ സന്തോഷങ്ങളിലേക്ക് നോക്കിപ്പിക്കുവാനുള്ള സാമൂഹ്യ സാന്നിദ്ധ്യങ്ങളുടെ അഭാവം. ഒരു വീട്ടമ്മയെ പരിചയപ്പെടാം.
ഉപഭോക്താവിനെ ദൈവമായി കാണുമ്പോൾ മറ്റു തലങ്ങൾ വളരെ വിപുല സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് ദൈവത്തിനെ അളവിലും തൂക്കത്തിലും കബളിപ്പിക്കരുത്, ദൈവത്തിന് വിഷം കൊടുക്കരുത് എന്നൊക്കെയുള്ള പ്രായോഗികതയിലേക്ക്.
വഴിയാണ് പ്രധാനം. അതു കണ്ടെത്തുകയായിരിക്കണം എന്തും പറഞ്ഞുകൊടുക്കാൻ തുനിയുന്ന ആരും ആദ്യം ശ്രദ്ധിക്കേണ്ടത്. ആ വഴി കണ്ടെത്താൻ കഴിവുണ്ടാകുമ്പോഴാണ് തന്റെ പക്കലുളള അറിവ് ലോക നന്മയ്ക്കായി സർഗ്ഗാത്മകമാം വിധം പ്രയോജനപ്പെടുകയുളളു.
എന്താണ് ആര്‍ത്തവം? ഗര്‍ഭപാത്രത്തില്‍ അണ്ഡ ബീജസങ്കലനം നടക്കാതെ വരുമ്പോള്‍ ഒരു കുഞ്ഞിന്റെ രൂപപ്പെടലിനായി സജ്ജീകരിച്ചിരിക്കുന്ന പോഷകങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് ഉപരിയായി പുറം തള്ളപ്പെടുന്ന ഒരു പ്രക്രിയ; മറ്റേത് വിസര്‍ജ്ജ്യവും പോലെ...മനുഷ്യന് നിയന്ത്രണമില്ല എന്നതുമാത്രമാണ് വ്യത്യാസം
സ്നേഹം നിറയുന്ന മനസ് ഒരു ഹെയര്‍ക്ലിപ്പില്‍ പോലും സൃഷ്ടിക്കുന്ന സൗന്ദര്യവും അത് പടര്‍ത്തുന്ന സുഖവും.
ഉള്ളില്‍ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവര്‍ വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാല്‍ കിട്ടുന്ന ചെറിയ ആശ്വാസങ്ങള്‍ക്കേ കാത്തിരിക്കൂ. കാരണം മുറിവിനെ സംബന്ധിച്ച് സുഖം എന്നത് മുറിവില്‍ നിന്നുണ്ടാവുന്ന അല്‍പ്പാശ്വാസമാണ്. അത് ശീലമായാല്‍ കുറേക്കഴിയുമ്പോള്‍ ഇത്തരം അല്‍പ്പാശ്വാസങ്ങളെ സുഖമായി തെറ്റിദ്ധരിക്കാന്‍ തുടങ്ങും.
കുഞ്ഞുന്നാളിൽ, കുട്ടികൾ ഭദ്രമായ കാഴ്ചകൾ കാണേണ്ടതിന്റേയും കേൾക്കേണ്ടതിന്റെയും പ്രസക്തിയെ കുറിച്ച്. അഥവാ അഭദ്രമായത് കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സർഗാത്മകമായി കുട്ടികളിൽ നിക്ഷേപിക്കാൻ ശ്രമിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യവുമാണെന്നും.
മെഡിറ്റേഷൻ, യോഗ എന്നിവയൊക്കെ കുഴപ്പമുള്ളവരുടെ കുഴപ്പങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ളതാണോ അതോ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ആരോഗ്യമാർഗ്ഗങ്ങളോ.
ഭാര്യ തന്നെ മനസ്സിലാക്കുന്നില്ലെന്ന് ഭര്‍ത്താവും അതേപോലെ തിരിച്ചും ചിന്തിക്കുമ്പോള്‍ ഭാര്യാഭർതൃബന്ധത്തിലുണ്ടാകുന്ന കശപിശകൾ ഊഹിക്കാവുന്നതേ ഉള്ളു. രണ്ടുകൂട്ടരും കിട്ടുന്ന അവസരങ്ങളെല്ലാമുപയോഗിച്ച് പരസ്പരം മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് ഉള്ളിലെ മുറിവും വലുതാകുന്നു. വേദനയുടെ ഇടവേളകളായി ഇവരുടെ ജീവിതം മാറുന്നു.
സൈബര്‍ ലോകം നമ്മുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്ന മുറവിളി ഒരു വശത്തു നടക്കുമ്പോള്‍ തന്നെ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും കുടുംബങ്ങള്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ ഉത്സവമാക്കുന്നതൊരു കൗതുകക്കാഴ്ചയാണ്.
തന്റെ അപരാധത്തിൽ നിന്ന് രക്ഷപ്പെടാൻ, തനിക്ക് ശ്രദ്ധ കിട്ടാൻ, അതുവഴി തനിക്ക് ആശ്വസിക്കാൻ, സന്തോഷിക്കാൻ, ആരും കുറ്റപ്പെടുത്താതിരിക്കാൻ രക്ഷകനായോ രക്ഷകയായോ രോഗത്തെ കാണുന്ന ഓരോ ശ്രമത്തിലും പെടുന്നത് കെണിയിലും അപകടത്തിലും.
ഉള്ളിൽ നിന്ന് ദേഷ്യരൂപത്തിൽ പുറത്തുവരുന്നത് സ്വന്തം കുട്ടിയാണെന്നു കരുതുക. എന്നിട്ട് ശാഠ്യം പിടിക്കുന്ന കുട്ടിയെ തലോടുന്നതുപോലെ ആ ദേഷ്യത്തെ കാണുക. സ്വയം മോശക്കാരനായി കണ്ട് കുറ്റപ്പെടുത്താതിരിക്കുക. ദേഷ്യപ്പെട്ട് കുറച്ച് കഴിഞ്ഞേ പറ്റുകയുള്ളു തുടക്കത്തിൽ. അതു ധാരാളം. തുടങ്ങിവയ്ക്കുക.
ഭാര്യയോടുള്ള സ്നേഹം അവർക്ക് കൊടുക്കാതെ തന്റെ പക്കൽ വച്ചുകൊണ്ടിരിക്കുന്നതും ഒരു വൈകാരിക ഓഡിറ്റിംഗിന്റെ ഭാഷയില്‍ ഒരു ഓഡിറ്റിംഗ് പോരായ്മയാണ്! കുടുംബജീവിതത്തേയും വൈകാരികതയേയുമൊക്കെ ഓഡിറ്റിംഗ് കണ്ണിലൂടെ കാണുമ്പോള്‍ ...
ധൈര്യപൂർവ്വം അവരുടെ തോളിൽ തട്ടി വിളിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഏതു പ്രായക്കാർക്കും. പക്ഷേ ഈ മുത്തച്ഛന്റെ കൈ അവരുടെ നേർക്ക് നീണ്ടതിനുശേഷം അവരുടെയടുത്തെത്തി എന്തു ചെയ്യണം എവിടെ തൊടണം എന്നറിയാതെ നന്നായി വിഷമിച്ചു...
സാറിന്റെയാ തീരുമാനം ഉഗ്രനായിരുന്നു എന്നിങ്ങനെയുള്ള പ്രശംസാ വാചകങ്ങൾ മിക്കപ്പോഴും ബോസ്സുമാർ കേൾക്കാറുണ്ട്. ഇതു സ്ഥിരമായി കേൾക്കുന്നവർ അൽപ്പം സൂക്ഷിക്കാവുന്നതാണ്. കാരണം അവർ നീതിയുക്തമല്ലാത്ത തീരുമാനമെടുക്കുന്ന സമയം അതിവിദൂരമല്ല.
ഇവിടെ, ഒരു ലിഫ്റ്റ് ഓപ്പറേറ്റർ, തന്റെ തൊഴിലിൽ കാണിച്ച ശ്രദ്ധയും, അതെങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയും, ആ ആശുപത്രിയിലെത്തുന്ന എത്ര മനുഷ്യർക്കാണു സമാധാനമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നത്?
സ്നേഹം കിട്ടുമ്പോൾ അത് സ്വീകരിക്കാൻ നാം അത് അറിയണം. സ്നേഹമാണ് ലഭിക്കുന്നത് എന്നറിയാത്തതു കൊണ്ടാണ് നിഷേധിക്കുന്നത്. എത്ര അടുപ്പമുള്ളവരായാലും സ്നേഹം ആവർത്തിച്ച് നിരസിച്ചാൽ അവരിലുണ്ടാവുന്ന വിഷമം സ്നേഹം തിരസ്‌ക്കരിക്കുന്നവരേക്കാൾ കൂടുതലാവും. സ്നേഹത്തെ തിരിച്ചറിയാൻ തടസ്സമായി നിൽക്കുന്ന ഒരു വൈറസിനെ കുറിച്ച്.
സ്ത്രീകള്‍ ഫീൽഡ് വർക്കിന് നിയോഗിക്കപ്പെടുന്നത് നല്ലതു തന്നെ. എന്നാൽ അവർ സ്ത്രീകളായതു കൊണ്ടാണ് നിയോഗിക്കപ്പെടുന്നതെന്നു വരുന്നത് പരോക്ഷമായ അപമാനിക്കൽ തന്നെയാണ്.
മറ്റുള്ളവരുടെ വസ്ത്രം അഴുക്കായാലും തന്റെ മുണ്ട് അഴുക്കു പറ്റാതിരിക്കണം എന്ന ഒരു ഇളം മനസ്സിലെ ചിന്ത ഇന്നും പൂന്തോട്ടവും വീടും വൃത്തിയാക്കിയിട്ടിട്ട് അതിഥികൾ പോലും വന്ന് അവിടം അഴുക്കാക്കാതിരിക്കാനുള്ള ശ്രദ്ധയായി നില്‍ക്കുന്നു.
നമ്മുടെ നാട്ടിലെ ഒരുപാട് അപ്പച്ചന്മാരും അമ്മച്ചിമാരും വീഴ്ചകളുടേയും മറവിരോഗത്തിന്റേയുമൊക്കെ ക്ലേശങ്ങൾ താണ്ടുന്നത് ഹോം നേഴ്‌സുമാരുടെ കരം പിടിച്ചാണ്. ഇക്കൂട്ടരൊരു ദിവസം പണിമുടക്കിയാൽ ഈ വൃദ്ധജനങ്ങൾ മുഴുവൻ ആയുസ്സു തീർന്നു കിട്ടാൻ പ്രാർത്ഥിച്ചു പോകും.
അവനവനെ മാത്രം സ്‌നേഹിക്കുകയും സ്വന്തം കഴിവിലും കാര്യശേഷിയിലും വളർച്ചയിലും മാത്രം അഭിരമിക്കുകയും ചെയ്യുന്നവർക്ക് അടുത്ത തലമുറയെപ്പോലും അംഗീകരിക്കാൻ ബുദ്ധിമുട്ടാവില്ലേ? കലാപ ഭൂമിയിലെ മനുഷ്യരുടെ സ്ഥിതിതന്നെയാണ് കലഹം നടക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളുടേതും. അവരുടേതല്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവർ.
ഇന്ന് പലപ്പോഴും ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ ഒരു ദിവസം പോക്കാണ് എന്ന മട്ടിലാണ് നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുക്കുക. എന്നാല്‍, തങ്ങളുടെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ വരുന്നവർ ഊണ് കഴിക്കാതെ പോകണമെന്ന് ഇവര്‍ ആഗ്രഹിക്കുമോ?
'സ്വന്തമായി ഒരിടം' നേടിയ സ്ത്രീക്ക്, ഇന്ന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും കുടുംബത്തിനകത്തുള്ള മേൽക്കയ്യും അതിനു കഴിയാതെപോയ സ്ത്രീകളിൽ കടുത്ത നിരാശയും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നുണ്ടെന്നു വേണം കരുതാൻ.
ഏറുകൊണ്ട് തിരിഞ്ഞുനോക്കാതെ പേടിച്ചോടിയ നായയേയാണ് ഒരാള്‍ പേടിച്ചതെന്നോർത്താല്‍ അയാളിലെ പേടിയുടെ തോത് എന്താകും? ആ പേടി ഉയർത്തിയ ഭീതിയിൽ നിന്ന് രക്ഷപ്പെടാന്‍ നിരുപദ്രകാരിയായി നിന്ന നായയെ എറിയുന്ന പോലെയാണ് എല്ലാ അക്രമങ്ങളും സംഭവിക്കുന്നത്.
അന്നം കണ്ടിട്ടില്ലാത്ത മട്ടിൽ ഭക്ഷണം അകത്താക്കുമെങ്കിലും കാശ് കൊടുക്കേണ്ട പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ ടെക്കി പെങ്കൊച്ചുങ്ങൾ പഴ്‌സ് എടുക്കാൻ വിട്ടുപോകുന്ന മെഗാ സീരിയൽ മറവിക്കാരാണ്.
ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവർ ധാരാളമാണ്, വിശേഷിച്ചും ദീർഘദൂര ഡ്രൈവിംഗിലേർപ്പെടുമ്പോൾ. എന്നാൽ അതിൽ വൻ അപകടം പതിയിരിപ്പുണ്ട്.
കൊള്ളക്കാരും കളവുചെയ്യുന്നവരും തമ്മില്‍ കാതലായ ഒരു തർക്കവും നടക്കുന്നുണ്ട്. അതായത് കൊള്ള കളവിനേക്കാൾ സത്യസന്ധമാണെന്നും ചതിയില്ലാത്തതുമാണെന്നും.
ഓടുന്ന കാറിലിരുന്ന് പൊട്ടുതൊടുക എളുപ്പമാണോ? ചോദ്യത്തിനുത്തരം ആപേക്ഷികം. ശീലമായാല്‍ എളുപ്പം. അല്ലെങ്കില്‍ ബുദ്ധിമുട്ട്. പൊട്ട് ചിലപ്പോള്‍ വട്ടത്തിലുദ്ദേശിക്കുന്നത് ഗോപിയായെന്നിരിക്കും.
വിദ്യാസമ്പന്നയായ യുവതിക്ക് കലശലായ ഒരു പരാതി.
എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്തുളള തനി ഗ്രാമപ്രദേശം. എല്ലാവരും തമ്മില്‍ പരസ്പരം സഹായസഹകരണത്തില്‍ ഇപ്പോഴും ജീവിക്കുന്നു.
ന്യൂജനറേഷൻ ബാങ്കിന്റെ സൗത്ത് ഇന്ത്യാ സോണല്‍ മാനേജർ. ടാർഗറ്റ് ഗണ്ഡൻ തന്നെ. കീഴില്‍ ധാരാളം മാനേജർമാർ. സോണല്‍ മാനേജരാണെങ്കില്‍ ഏതാനും വർഷം മുൻപ് ഈ ബാങ്കിന്റെ കൊച്ചിയിലെ ബ്രാഞ്ച് മാനേജരായിരുന്നു.
