ചൈനയ്ക്ക് കലശലായ ഏഷ്യൻ പ്രേമം

ഏഷ്യൻ രാജ്യങ്ങൾ ഒരു കുടുംബം പോലെ നിൽക്കണമെന്ന് ചൈനാ പ്രസിഡണ്ട് ഷി ജിൻ പിങ്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഷി സന്ദർശനം പൂർത്തിയാക്കി. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുമായി കുടുംബത്തോടെ കഴിയാൻ ഷീജൻ പിങ്ങിന് തോന്നുന്നത്
സൗത്ത് ചൈനാ കടലിലെ കടന്നാക്രമണങ്ങളും ഇന്ത്യാ- ചൈന അതിർത്തിയിലെ സംഘർഷവും അതുപോലെ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് സകലവിധ സഹായങ്ങളും ലഭ്യമാക്കിയപ്പോഴും ഒന്നും തോന്നാത്ത ഏഷ്യൻ പ്രേമമാണ് ഇപ്പോൾ ഷിജിൻ പിങ്ങിന് ഇന്ത്യയോട്
ഇതിൻറെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിസ അനുവദിക്കലും അതേപോലെ ചൈനീസ് വിപണി തുറന്നു കൊടുക്കലും ഒക്കെ ചൈന ആരംഭിച്ചിരിക്കുന്നു. അമേരിക്ക 245% വ്യാപാര നികുതി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കമ്പോളത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന യാഥാർത്ഥ്യം ചൈന മനസ്സിലാക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ അനുകൂലമായി ഒരു പ്രതികരണം നടത്തിയിട്ടില്ല. കാരണം നിലവിൽ ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണ്.
ഇന്ത്യ ,അമേരിക്കയുമായി വ്യാപാര ചർച്ചകൾ തകൃതിയായി നടത്തുന്നുണ്ട്. ട്രംപ് ഭരണകൂടവുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. മാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽ വച്ച് 26 ശതമാനം മാത്രമേ അമേരിക്ക ഇന്ത്യക്ക് ചുമത്തിയിട്ടുള്ളൂ. ഈ അനുകൂല ഘടകങ്ങളാണ് ചൈനയുടെ ഏഷ്യൻ പ്രേമത്തിൽ കുടുങ്ങാതെ മുന്നോട്ടുപോകാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.