അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പാകിസ്‌താന്‍ സൈന്യം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ഓഫീസര്‍ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം അതിർത്തിയിൽ 130 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും മുസഫറാബാദിലേക്കുള്ള ബസ് സര്‍വ്വീസ് റദ്ദാക്കി.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്‌ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായി പാകിസ്‌താനുമായുളള ഫ്‌ളാഗ് മീറ്റിംഗ് നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. സംഭവം വെടിനിർത്തൽ കരാറിന്റെ ലംഘനമാണോ തീവ്രവാദി ആക്രമണമാണോയെന്ന കാര്യം അധികൃതർ പരിശോധിച്ചു വരികയാണ്.
പാകിസ്താന്‍റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അതൃപ്തി അറിയിച്ചിരുന്നു.
