ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യ വീണ്ടും ഒളിമ്പിക്സില്‍ തിരിച്ചെത്തി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്. വിലക്ക് നീക്കിയ കാര്യം ഐ.ഒ.സി ഔദ്യോഗികമായി അറിയിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.
ലോക സ്ക്വാഷ് ഫെഡറേഷന് മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ ശ്രീനിവാസന്റെ സഹോദരനുമായ എന്‍ രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷന്‍. രാജീവ് മത്തേ സെക്രട്ടറി ജനറലും അനില്‍ ഖന്ന ട്രഷററും തെരഞ്ഞെടുക്കപ്പെട്ടു.
