Skip to main content
ന്യൂഡല്‍ഹി

IpLഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐ.പി.എല്‍) ഏഴാം സീസണ്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഐ.പി‌.എല്‍ മത്സരസമയത്ത് തന്നെ നടക്കുമെന്നതിനാലാണ് മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

 


ഇതേതുടര്‍ന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ സാധ്യതയേറി. 2009-ലും തെരഞ്ഞെടുപ്പ് സമയത്ത് ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഐ.പി.എല്‍ ചെയര്‍മാന്‍ രണ്ജീബ് ബിശ്വാള്‍ എന്നിവര്‍ ഷിന്‍ഡെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷിന്‍ഡെ വിവരം വ്യക്തമാക്കിയത്.

 


സംസ്ഥാന പോലീസിനു പുറമേ 1.20 ലക്ഷത്തോളം കേന്ദ്രസേനയെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കേണ്ടിവരും. മെയ് പകുതിയോടെ മാത്രമേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളതിനാല്‍ അതുവരെ ഐ.പി.എല്‍ മാറ്റിവയ്ക്കുന്നത് ഉചിതമാകില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.