Skip to main content
വാഷിങ്ടണ്‍

OBAMAഅഫ്ഗാനിസ്ഥാനില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ യു.എസ് സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ. ഒബാമ തന്നെയാണ് ഇക്കാര്യം ഫോണിലൂടെ പ്രസിഡന്റ് ഹമീദ് കര്‍സായിയെ വിളിച്ച് അറിയിച്ചത്.  ഉഭയകക്ഷി സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ കര്‍സായി വിസമ്മതിച്ചതിന് ശേഷം ആദ്യമായാണ് ഈ വിഷയത്തെ സംബന്ധിച്ചൊരു അറിയിപ്പ് യു.എസ് നല്‍കുന്നത്.

 

അടുത്തിടെ യു.എസ് സൈനികര്‍ക്കു നേരേയുണ്ടായ താലിബാന്‍ ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ യു.എസ് നിര്‍ബന്ധിച്ചത്. എന്നാല്‍ താലിബാനുമായുളള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ യു.എസുമായി സുരക്ഷാ കരാറില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല എന്നാണ് കര്‍സായിയുടെ നിലപാട്. അതിനാല്‍ താലിബാനുമായുള്ള സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അടുത്ത പ്രസിഡന്റ് ഈ വിഷയത്തില്‍ തീരുമാനം എടുക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

 

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടുണ്ട്. 2001-ലാണ് യു.എസ് അഫ്ഗാനില്‍ അധിനിവേശം നടത്തിയത്.