നൂറുകോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി മലയാളി ഉള്‍പ്പെടുന്ന മയക്കുമരുന്ന് കടത്തുസംഘം പിടിയില്‍. കിലോ ഹെറോയിനടക്കം 30 കിലോ മയക്കുമരുന്ന് വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. പാക്കിസ്ഥാന്, ശ്രീലങ്ക, ദുബായ്, കുവൈത്ത്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് ഇവരുടെതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം പൂന്തുറ ത്രിവേണി നഗറിലെ നൗഷാദ് അബ്ദുറഹ്മാന് ആണ് പിടിയിലായ മലയാളി. ഇയാളുടെ പക്കല്‍ നിന്നും 16 കിലോ ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര അപ്പര്‍ ട്രോംബെ സുനിത നിവാസിലെ സാജിദ് സുബൈര്‍, സംഘത്തലവന് മുംബൈ ചീത്താ ക്യാമ്പിലെ ഷാജഹാന് മുഹമ്മദ് യാസിന്, മുഹമ്മദ് അബ്ദുള്‍ സത്താര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് ശേഖരത്തിന് അന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപ വിലവരുമെന്നും പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു

