ഗ്രാമമുഖ്യന്റെ നിര്‍ദേശപ്രകാരം പത്തുവയസ്സുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയില്‍ ഒരു കുഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് യുവാവ് ബലാത്സംഗം ചെയതത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യനെയും പീഡിപ്പിച്ചയാളെയും പെണ്‍കുട്ടിയുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ സഹോദരിയോട് പെണ്‍കുട്ടിയുടെ സഹോദരന് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഗ്രാമമുഖ്യന്റെ അടുത്ത് പരാതിപ്പെട്ടിരുന്നു. ഇതിന് ശിക്ഷയായി പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമമുഖ്യന് നിര്‍ദേശിക്കുകയായിരുന്നു. പരിശോധനയില്‍ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. നേരത്തേ പശ്ചിമ ബംഗാളിലെ ബീര്‍ഭും ജില്ലയില്‍ ഇരുപതുകാരിയെ ഗ്രാമമുഖ്യന്റെ കല്‍പ്പനയനുസരിച്ച് 13 പേര് കൂട്ടമാനഭംഗം ചെയ്തിരുന്നു.
