Skip to main content

രാജ്യത്ത് വ്യാജ പാന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആധാര്‍ സുരക്ഷിതമാണെന്നും അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ അവകാശപ്പെട്ടു.

 

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും ആദായനികുതി സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. നിയമം മൂലം ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും രോഹ്തഗി വാദിച്ചു.

 

പൗരരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് സര്‍ക്കാറിന് അവകാശമുണ്ടെന്നും സമൂഹത്തിന്റെ ഭാഗം എന്ന നിലയില്‍ ആളുകള്‍ക്ക് ഇതില്‍ നിന്ന്‍ ഒഴിഞ്ഞുനില്‍ക്കാന്‍ ആകില്ലെന്നും രോഹ്തഗി പറഞ്ഞു. ശരീരത്തില്‍ ഉള്ള അവകാശം അടക്കം ഒരു അവകാശവും അന്തിമമല്ലെന്നും കടുത്ത സാഹചര്യങ്ങളില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ജീവിക്കാനുള്ള അവകാശം വരെ എടുക്കാന്‍ സാധിക്കുമെന്നും രോഹ്തഗി ചൂണ്ടിക്കാട്ടി.  

 

113.7 ആധാര്‍ കാര്‍ഡുകള്‍ നല്‍കിയതില്‍ ഒറ്റ വ്യാജ കാര്‍ഡ് പോലും കണ്ടെത്തിയിട്ടില്ലെന്ന് രോഹ്തഗി പറഞ്ഞു. എന്നാല്‍, ഈയിടെ പത്ത് ലക്ഷം വ്യാജ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കാര്യം അദ്ദേഹം സൂചിപ്പിച്ചു.  

Tags