Delhi
യാത്രക്കാരന് തെറ്റായ സന്ദേശം അയച്ചുവെന്ന പരാതിയില്‍ ഐ.ആര്‍.സി.ടി.സിയോട് 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഉപഭോക്തൃക്കോടതി ഉത്തരവിട്ടു. മഹാബോധി എക്‌സ്പ്രസ്സ് റദ്ദാക്കിയെന്നും ടിക്കറ്റ് തുക തിരികെ ലഭിക്കണമെങ്കില്‍ ബുക്കിംഗ് പിന്‍വലിക്കണമെന്നുമായിരുന്നു യാത്രക്കാരനായ വിജയ് പ്രതാപ് സിംങിന് ലഭിച്ച എസ്.എം.എസ് സന്ദേശം. എന്നാല്‍ കൃത്യ സമയത്ത് തന്നെ ട്രെയിന്‍ ഓടിയിരുന്നു.
രണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത തനിക്ക് ഒരു ടിക്കറ്റിന്റെ പണം മാത്രമേ തിരികെ കിട്ടിയൊള്ളൂ എന്നും വിജയ് പരാതിയില്‍ പറഞ്ഞിരുന്നു. റെയില്‍വേയുടെ ഈ നടപടിമൂലം ഉപയോക്താവിന് വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

