ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. പ്രീണനമില്ലാതെ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഹജ്ജ് സബ്‌സിഡി നല്‍കുന്നത് 2022 ഓടെ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി 2012 ല്‍ ഉത്തവിട്ടിരുന്നു. ഇതെ തുടര്‍ന്ന് 2012 മുതല്‍ ഹജ്ജ് സ്ബ്‌സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ടായിരുന്നു. അങ്ങനെ 2022 ഓടെ സബ്‌സിഡി ഇല്ലാതാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഇതാണ് ഇപ്പോള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയിരിക്കുന്നത്.
വിമാനയാത്രയ്ക്കും മറ്റുമുള്ള ചിലവുകള്‍ക്കാണ് പ്രധാനമായും സബ്‌സിഡി നല്‍കിവന്നിരുന്നത്. ഇക്കൊല്ലം കൊണ്ട് സബ്‌സിഡി അവസാനിപ്പിക്കുമെങ്കിലും ഇതിലൂടെ മിച്ചം പിടിക്കുന്ന പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമെന്ന് മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. ഇത്തവണ റെക്കോര്‍ഡ് തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുകന്നത് 1,75,000 പേര്‍.