Skip to main content
Delhi

 air-india.

ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള വിമാന നിരക്ക് എയര്‍ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ ഏറെ നാളത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ മൃതദേഹം തൂക്കി നോക്കി നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് കുറേ കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

 

പുതിയ തീരുമാനമനുസരിച്ച്‌ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് നല്‍കിയാല്‍ മതിയാകും. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി.