ബംഗ്ലാദേശ്: ജമാഅത്തെ മേധാവിയ്ക്ക് യുദ്ധക്കുറ്റത്തിന് വധശിക്ഷ
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ മേധാവി മോതിയുര്‍ റഹ്മാന്‍ നിസാമിയ്ക്ക് 1971-ലെ വിമോചന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ട്രിബ്യൂണല്‍ ബുധനാഴ്ച വധശിക്ഷ വിധിച്ചു.