പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് സര്‍ക്കാരിന്റെ നിര്‍പ്രദേശപ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.അഫ്‌സല്‍ ഗുരുവിന്റെ കേസ് വിവിധഘട്ടങ്ങളീലൂടെ കടന്നുപോയിട്ടാണ് തനിക്ക് മുമ്പില്‍ വന്നത്.
പ്രമുഖ വിഘടനവാദ സംഘടനയായ നാഷണല്‍ ഫ്രന്റ് ആണ് അന്ത്യ സന്ദേശം എന്ന പേരില്‍ പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ജയില്‍ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇസ്ലാമാബാദ്: അഫ്സല്‍ ഗുരുവിന് തൂക്കിലേറ്റിയതില്‍ വിമര്‍ശനവുമായി പാകിസ്താന്‍ പാര്‍ലിമെന്റില്‍ പ്രമേയം. ദേശീയ അസംബ്ളി പാസാക്കിയ പ്രമേയം അഫ്സലിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ കശ്മീരില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയ പ്രമേയം കശ്മീര്‍ തര്‍ക്കം പരിഹരിക്കാനുള്ള ഉദ്യമത്തില്‍ ആഗോള സമൂഹം മൗനം പാലിക്കരുതെന്നും ആവശ്യപ്പെട്ടു. കശ്മീര്‍ കാര്യ സ്പെഷല്‍ പാര്‍ലമെന്‍ററി പാനലിന് നേതൃത്വം നല്‍കുന്ന ജംഇയ്യത് ഉലമായെ ഇസ്ലാം നേതാവ് മൗലാനാ ഫസ്ലുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്.
