നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം സി.ജെ എം കോടതിയെ അറിയിച്ചു. കേസ് പിന്‍വലിച്ച് ഉത്തരവിറക്കുകയോ അത്തരത്തിലുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയ്യാങ്കളിക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്.
അമേരിക്കയില്‍ ധനകാര്യബില്‍ പാസാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി. വോട്ടെടുപ്പില്‍ ബില്ല് പരാജയപ്പെടുകയായിരുന്നു.
92 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിട്ട് റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍വേ ബജറ്റ് അവതരണം ഉണ്ടാകില്ല.
2014-15-ലേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. കമ്മികള്‍ കുറക്കാന്‍ കഴിഞ്ഞതായും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞതായും ചിദംബരം.