രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ തെലുങ്കാന ബില്‍ നിയമമാകും. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്ന് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരമാകും.
സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. സീമാന്ധ്രയില്‍ ഇന്ന്‍ ബന്ദ് ആചരിക്കുകയാണ്.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി. ഹൈദരാബാദിന് കേന്ദ്രഭരണ പ്രദേശ പദവി എന്ന സീമാന്ധ്രയില്‍ നിന്നുള്ളവരുടെ പ്രധാന ആവശ്യം മന്ത്രിസഭ നിരാകരിച്ചു.
മന്തിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തിയ ബില്ലായിരുന്നു പാര്‍ലമെന്റില്‍ പരിഗണനക്ക് വച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തി വെക്കുകയായിരുന്നു.
സംസ്ഥാനത്തിന്‍റെ വിഭജനം ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് പുന:ക്രമീകരണ ബില്ലിനെ സഭയിലെ ഭൂരിഭാഗം എം.എല്‍.എമാരും എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്
