പാക് താര ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ സൈനിക ക്ഷേമ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് രാജ് താക്കറെ
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഏ ദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തിന്റെ റിലീസിനെതിരെ പാര്‍ട്ടി ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച യോഗത്തിന് ശേഷമായിരുന്നു താക്കറെയുടെ പ്രതികരണം.