കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍

Glint desk
Sat, 20-02-2021 11:35:51 AM ;

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ഡി.സി.സിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍. കല്‍പ്പറ്റ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 

ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുകയാണ്. കെപിസിസി ആസ്ഥാനത്താണ് യോഗം. ഇതുവരെയുളള ഉഭയകക്ഷി ചര്‍ച്ചകള്‍ യോഗം വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാഥമിക ഘട്ട ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാവും.

Tags: