ഇസ്രായേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു
രണ്ടുവർഷവും രണ്ടുദിവസമായി തുടർന്നുവന്ന ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.ഈജിപ്തിൽ നടന്ന സമാധാന യോഗത്തിൽ സർവ്വ കക്ഷികളും വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 24 മണിക്കൂറിനകം വെടി നിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കും.എന്നാൽ ഇസ്രയേൽ പക്കലുള്ള ഹമാസ് തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഇസ്രായേലി സർക്കാരിൻറെ വക്താവ് ഷോഷ് ബദ്രോസിയാൻ പറഞ്ഞു.
ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയന്റെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യൽ സമാധാന ഉടമ്പടി യെ കുറിച്ച് ആയിരുന്നെങ്കിലും അവരുടെ വാക്കുകളിലും സ്വരത്തിലും നിഴലിച്ചത് മുഴുവൻ ഹമാസിനോടുള്ള വിദ്വേഷത്തിന്റെ പ്രതിഫലനങ്ങളാണ്.
