ഒടുവിൽ ഗാസ ട്രംപിന്റെ പിടിയിൽ ഒതുങ്ങി
ഗാസ നേരിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്കു വരുന്നു. ഗാസയുടെ മുഴുവൻ ഭാവിയും തീരുമാനിക്കുന്നത് ട്രംപിന്റെ ഇങ്കിതപ്രകാരം മാത്രമായിരിക്കും.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ട്രംപിന്റെ ബിസിനസ് ഉപദേശകൻ കൂടിയാണ് . ടോണി ബ്ലയർ സമർപ്പിച്ച ഇരുപതിന സമാധാന കരാറാണ് ട്രംപ് അവതരിപ്പിച്ചത്. പാലസ്തീൻ സമിതി അധികാരംമേൽക്കുമെങ്കിലും അതിൻ്റെ പൂർണ്ണമായി മേൽനോട്ടം വഹിക്കുന്നത് നേരിട്ട് ടോണി ബ്ലെയറുമാണ്. അതിൻറെ ഭാഗമായി സമാധാന സേന എന്ന പേരിൽ 200 അമേരിക്കൻ പട്ടാളക്കാരെയും ട്രംപ് ഗാസയിലേക്ക് അയക്കുന്നുണ്ട്. അതായത് മധ്യേഷ്യയിൽ അമേരിക്കയുടെ മറ്റൊരു സൈനിക താവളത്തിന്റെ ആരംഭവും ഇവിടെ കുറിക്കപ്പെടുന്നു.
ട്രംപ് ഉദ്ദേശിച്ച കണക്ക് ഗാസയെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുക എന്നതായിരിക്കും ഇനി നടപ്പിലാവാൻ പോവുക. പലസ്തീൻ സമിതി പേരിനു മാത്രം പാവ സർക്കാരിനെ പോലെ നിലകൊള്ളുകയും ചെയ്യും.
