Skip to main content

കെ.ജെ. ഷൈനിനെ അപകീത്തിപ്പെടുത്തിയതിലെ അന്വേഷണം വഴിതെറ്റുന്നു

Glint Staff
K M Shajahan
Glint Staff

കെ ജെ ഷൈനിനെതിരെ നടന്ന സാമൂഹ്യ മാധ്യമഅപകീർത്തി നടപടിയിലുള്ള അന്വേഷണം വഴിതെറ്റിപ്പോകുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാൻ!ഉതകുന്ന വിധമുള്ള അന്വേഷണമാണ് നടക്കേണ്ടത്. 
      അതിൽ തെളിയേണ്ട ഏറ്റവും മുഖ്യമായ വിഷയം ആരോപിക്കപ്പെടുന്ന രീതിയിലുള്ള ഒരു സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ്. അത്തരം ഒരു സംഭവം ചെറിയതോതിൽ എങ്കിലും ഉണ്ടാകാതെയാണ് ഈ അപവാദ പ്രചാരം നടന്നിട്ടുള്ളതെങ്കില്‍ അതിന്റെ പിന്നിൽ വലിയൊരു ഗൂഢാലോചന ഉണ്ടായിട്ടുണ്ട്.അങ്ങനെയെങ്കിൽ ആ ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഒപ്പം അടിസ്ഥാനരഹിതമായി എന്തെങ്കിലും കേട്ട് കഴിഞ്ഞാൽ ഉടൻതന്നെ സാമൂഹ്യ മാധ്യമത്തിലൂടെ അത് പ്രചരിപ്പിക്കുന്ന പൊതുസ്വഭാവത്തെയും ശക്തമായ നടപടിയിലൂടെ നിയന്ത്രിക്കാൻ കഴിയുന്നതാണ്. അതിനുതകുന്ന അന്വേഷണവും കണ്ടെത്തലുകളുമാണ് വേണ്ടത്.
     എന്നാൽ ഇപ്പോൾ അന്വേഷണം ഒരു വ്യക്തിയെ കേന്ദ്രീകൃതമാക്കി നടക്കുന്നതു പോലെയാണ് നീങ്ങുന്നത്. അതിലൂടെ പ്രകടമാകുന്നത് രാഷ്ട്രീയ താൽപര്യങ്ങളും .