കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു
ഷാഫി പറമ്പിൽ എം.പിക്ക് പോലീസ് മർദ്ദനത്തിൽ അല്ല പരിക്കേറ്റതെന്ന പോലീസിന്റെ ഭാഷ്യം ദൃശ്യങ്ങളിലൂടെ പൊളിഞ്ഞത് വഴി കേരള പോലീസിന്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടമായി. ഇത് വെറുമൊരുരാഷ്ട്രീയ സംഭവമായി കണക്കാക്കേണ്ടതല്ല.
നീതി നിർവഹണ സംവിധാനത്തിൽ ഏറ്റവും കൂടുതൽ വിശ്വാ സ്വത പുലർത്തേണ്ട സേനയാണ് പോലീസ്. ഇന്ത്യൻ ഭരണഘടന സാധാരണ പൗരന്മാർക്ക് ഉറപ്പുവരുന്നത് അപ്പോൾ മാത്രം . നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി. ഇതിനെ ഭരണഘടനാ തകർച്ചയായി മാത്രമേ ഒരു ജനായത്ത സംവിധാനത്തിൽ കാണാൻ കഴിയുകയുള്ളൂ.
ഈ ഒരൊറ്റ നടപടിയിലൂടെ ഒരു പോലീസ് സ്റ്റേഷനിൽ നിന്നും സാധാരണ പൗരന്മാർക്ക് നീതി പ്രതീക്ഷിക്കാൻ വകയില്ല എന്ന് വെളിവാവുകയാണ്.
