ഖൈബർ പക്തൂൺഖ്വ മുഖ്യമന്ത്രിയും പാക് സർക്കാരിനെതിരെ
ഖൈബർ പക്ത്തൂൺഖ്വ (കെ.പി)പാകിസ്ഥാനിൽ നിന്ന് വിടുതലിന് ഒരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ പി മുഖ്യമന്ത്രി സൊഹൈൽ അഫൃദി പരസ്യമായി സർക്കാരിനെ വിമർശിച്ച രംഗത്തെത്തി.പാക്ക് സർക്കാരിൻറെ നടപടികളാണ് കെ പി യെ തീവ്രവാദത്തിലേക്ക് തള്ളിയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം അദ്ദേഹത്തിന് ഭരണകൂടം അനുവദിച്ചിരുന്ന ബുള്ളറ്റ് കാർ തിരിച്ചു നൽകുകയും ചെയ്തു.
ഒക്ടോബർ 23ന് കെനിയയിൽ വെടിയേറ്റ് മരിച്ച കെ പി മാധ്യമപ്രവർത്തകൻ അർഷാദ് ശരീഫിന്റെ സ്മരണയ്ക്കായി ഒരു സർവകലാശാല തുടങ്ങുമെന്നും അഫൃദി അറിയിച്ചു. കെ പി യിൽ രൂപപ്പെട്ട പൊതു അന്തരീക്ഷം കണക്കിലെടുത്തുകൊണ്ടാണ് കെ പി മുഖ്യമന്ത്രിയുടെ ഈ നടപടികൾ . ഫലത്തിൽ കെ പി മുഖ്യമന്ത്രി ഇപ്പോൾ അഫ്ഗാനിലെ പ്രക്ഷോഭകാരികളുടെ ഭാഗത്ത് ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.
