പാകിസ്ഥാൻ വീണ്ടും വിഭജനത്തിലേക്ക്

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്.
ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും പൈതൃകം ഒന്നാണെന്ന് ബലൂച് മുന്നണി പോരാളികൾ അനുനിമിഷം ഓർമിപ്പിക്കുന്നു. ഇന്ത്യ - പാകിസ്ഥാൻ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം ചേരാൻ സമ്മതം പ്രകടിപ്പിച്ചതും അതിനു വേണ്ടി കലാട്ട് രാജാവ് ഡൽഹിയിൽ എത്തിയ ചരിത്രവും ഒക്കെ ബലൂച്ച് നേതാക്കൾ ഇപ്പോൾ അനുസ്മരിപ്പിക്കുകയാണ്. അന്ന് ഇന്ത്യൻ നേതാക്കൾ തങ്ങളെ ശ്രദ്ധിക്കാതെ വിട്ടു എന്ന പരിഭവവും അവർ ഇപ്പോൾ ഉയർത്തുന്നു. തുടർന്ന് 1948 ലാണ് മുഹമ്മദലി ജിന്ന പട്ടാളത്തെ അയച്ച് ബലാൽക്കാരമായി ബലൂചിസ്ഥാനെ പാകിസ്താന്റെ ഭാഗമാക്കിയത്. അന്നു തുടങ്ങിയതാണ് സ്വതന്ത്ര ബലൂചിസ്ഥാനു വേണ്ടിയുള്ള വേണ്ടിയുള്ള മുറവിളിയെന്നും അവർ പറയുന്നു.
അമേരിക്കയിലും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുമുള്ള ബലൂച്ച് മുന്നേറ്റം നേതാക്കളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ഈ അഭ്യർത്ഥനയും വെളിപ്പെടുത്തലുകളും നടത്തുന്നത്. ഐക്യരാഷ്ട്രസഭ സമാധാന സേനയെ ബലൂചിസ്ഥാനിലേക്ക് അയക്കണമെന്ന് മിർ യാർ ബലൂച് അഭ്യർത്ഥിച്ചുവെങ്കിലും ഐക്യരാഷ്ട്രസഭയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബലൂചിസ്ഥാനിൽ നിന്ന് സാധാരണ അക്രമാസക്തമായ നീക്കങ്ങൾ ഉണ്ടാകുമ്പോൾ പട്ടാളം അടിച്ചമർത്തുകയാണ് പതിവ്.എന്നാൽ ഇപ്പോൾ പട്ടാളവും നിശബ്ദമായിരിക്കുകയാണ്. ബലൂചിസ്ഥാനിൽ നിന്ന് അവശേഷിക്കുന്ന പട്ടാളക്കാർ ഉടൻ പിൻവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 51 സ്ഥലങ്ങളിലായി 71 ആക്രമണങ്ങൾ ബിലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബി എൽ എ) നടത്തുകയുണ്ടായി. അതിൽ ഉന്നത ആർമി ഉദ്യോഗസ്ഥർ ഉൾപ്പട്ടെ ഒട്ടേറെ പട്ടാളക്കാർ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ബി എൽ എ പരസ്യമായിട്ടാണ് പാകിസ്ഥാൻ പട്ടാളത്തിനെതിരെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താകണം പട്ടാളം പഴയ രീതിയിൽ തിരിച്ചടിക്ക് മുതിരാതിരിക്കുന്നത്