പി.വി. അൻവറിനെ മുന്നണികൾ പുറത്തു നിർത്തണം
പി.വി. അൻവറിൻ്റെ കാര്യത്തിൽ ഐക്യ ജനാധിപത്യമാണി സ്വീകരിക്കുന്ന നിലപാടനുസരിച്ചിരിക്കും അവരുടെ അവരുടെ രാഷ്ട്രീയ നിലപാട് വെളിവാക്കുക. വിശേഷിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റേത്.
പി. വി. അൻവർ ഒരു രാഷ്ട്രീയ പ്രവർത്തകൻ, നിയമസഭാസാമാജികൻ എന്നീ നിലകളിൽ കേരള ജനതയുടെ മുന്നിൽ കാഴ്ചവച്ചിട്ടുള്ളത് അധികാരദുർവിനിയോഗവും ബ്ലാക്മെയിൽ രാഷ്ട്രീയവുമാണ്. ഏതു മൂന്നണിയായാലും അൻവറിനെ സ്വീകരിച്ചാൽ സ്വീകരിക്കുന്നവർ ഈ രാഷ്ട്രീയത്തോട് കുറുപ്രഖ്യാപിക്കുകയായിരിക്കും ചെയ്യുക.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ സാമീപ്യം മുതലെടുത്ത് അധികാര ദുർവിനിയോഗം പരസ്യമായി അൻവർ നടത്തുന്നത് കേരളം കണ്ടു. മുഖ്യമന്ത്രിയുമായി തെറ്റിയതിനു ശേഷം നാളിതുവരെ കണ്ടുവരുന്നത് ബ്ലാക്ക് മെയിൽ തന്ത്രങ്ങളും . ഇരുപതിനായിരത്തിനടുത്ത് നിലമ്പൂർ മണ്ഡലത്തിൽ അൻവർ വോട്ടു നേടി. എന്നതുകൊണ്ട് അൻവർ കേരള രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയും സൃഷ്ടിക്കുന്നില്ല. യു.ഡി.എഫും അൻവറിനെ തങ്ങളോടൊപ്പം കൂട്ടുന്നില്ലെങ്കിൽ അൻവറിൻ്റെ പ്രാധാന്യം സ്വാഭാവികമായി ഇല്ലാതായിക്കൊള്ളും. കേരള രാഷ്ട്രീയത്തിൽ നിന്ന് അത്രയെങ്കിലും അനഭിലഷണിയ നിലപാടു മായി നടക്കുന്നവർ ഒഴിവാകും
