Skip to main content

ഒരു ഡി.എൻ. പഠനം - 3

ആലപ്പുഴയിൽ ജി. സുധാകരനെ ഗുരുസ്ഥാനീയനായി കണ്ടുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ തൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതികരണ-സംഭാഷണ രീതിയിൽ മിമിക്രി മാതിരി ജി.സുധാകരനെ അനുകരിച്ചു കൊണ്ട്. ആ സുധാകരൻ സ്റ്റൈൽ പ്രസംഗമായിരുന്നു, സജി ചെറിയാൻ്റെ " കുന്തം കുടച്ചക്രം ഭരണഘടനാ " പ്രസംഗം. തൻ്റെ സ്വന്തം പ്രതികരണ ശൈലിയുടെ പ്രതിഫലനം തന്നെയാണ് ജി.സുധാകരൻ  ശിഷ്യനായ സജി ചെറിയാനിലൂടെ കാണുന്നത്.അത് സുധാകരന് സഹിക്കാനാകുന്നില്ല.ഇതിൻ്റെ പേരാണ് സ്വയം വെറുക്കൽ. എത്ര തന്നെ നല്ല വ്യക്തിയാണെങ്കിലും അവരെ ഇദ്ദേഹത്തിൻ്റെ പ്രസ്ഥാന ഡി.എൻ.എ സ്വയം ബഹുമാനമില്ലാത്തവരാക്കും.

ഒരു ഡി എൻ എ പഠനം - 2

ജി. സുധാകരൻ എന്ന സി.പി.എം നേതാവ് പാർട്ടിയിലെ തൻ്റെ ജൂനിയറായ മന്ത്രി സജി ചെറിയാനെ വിരട്ടിയിരിക്കുന്നു. ആ വിരട്ടലിൽ വിദ്യാസമ്പന്നനും തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ വൃത്തിയായി നിർവ്വഹിക്കുകയും ചെയ്യുന്ന ചിന്താശേഷിയുള്ള ജി.സുധാകരനെയല്ല കാണുന്നത്.
ഒരു ഡി എൻ എ പഠനം - 1
സി.പി.എമ്മിൻ്റെ കേരളത്തിലെ ഡി എൻ എ കിടക്കുന്നത് ആലപ്പുഴയിലാണ്. ആ ഡി എൻ എ യുടെ ശബ്ദമാണ് സി.പി.എം നേതാവ് ജി.സുധാകരനിലൂടെ കേൾക്കുന്നത്.
News & Views

വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം

സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.

വി എസ് ഓർമ്മിപ്പിക്കുന്നു കമ്മ്യൂണിസത്തിൻ്റെ ദൗർബല്യവും മനുഷ്യത്വത്തിൻ്റെ വിജയവും

വി. എസ്സിന് കേരളം വിട പറയുന്നതിൽ നിന്ന് തെളിയുന്ന വസ്തുത കമ്മ്യൂണിസത്തിൻ്റെ പരിമിതിയും മനുഷ്യത്വത്തിൻ്റെ സാധ്യതയുമാണ്.

അടിമുടി പോരാളി

പള്ളിക്കൂടത്തിൽ പോകുമ്പോൾ ജാതി പറഞ്ഞ് കളിയാക്കിയവനെ അരയിൽ കിടന്ന വെള്ളിയരഞ്ഞാണം ഊരിയെടുത്ത് അടിച്ചിടത്തു നിന്നും ആരംഭിക്കുകയാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ്റെ പോരാട്ടം. അത് അന്ത്യം വരെ തുടർന്നു.
Subscribe to CPI (M)