അമര്‍നാഥ് ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു
കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.
ഇന്ത്യക്കെതിരെ ലഷ്കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ട്: പര്‍വേസ് മുഷറഫ്
കശ്മീരിലെ ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്കര്‍ ഇ തോയിബക്കും സ്ഥാപകന്‍ ഹാഫിസ് സെയ്ദിനും ഏറ്റവുമധികം പിന്തുണ നല്കിയതു താനാണെന്നും കശ്മീരില്‍ ലഷ്കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു.
ട്രംപ് മോദിയെ കെട്ടിപ്പിടിക്കുമ്പോള്‍ ഹാഫിസ് സെയ്ദ് മോചിതനാകുന്നു
സാമൂഹ്യ മനുഷ്യന്റെ ഗുണങ്ങളുടെ അഭാവവും അതിന്റെ വിപരീത വശത്തിന്റെ മൂര്‍ത്തരൂപവുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചൊരഭിപ്രായം ട്രംപിനു പോലും തന്നെക്കുറിച്ചുണ്ടാകാന്‍ ഇടയില്ല. അമേരിക്കയില്‍ ആര് പ്രസിഡന്റായാലും അമേരിക്കയുടെ അടിസ്ഥാന നയത്തില്‍ കാതലായ മാറ്റമുണ്ടാകില്ല
ഔറാംഗാബാദ് ആയുധക്കടത്ത്: അബു ജുണ്ടാലിനും ആറുപേര്‍ക്കും ജീവപര്യന്തം
നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൈബയുടെ പ്രവര്ത്തകന് അബു ജുണ്ടാലിനെയും മറ്റ് ആറുപേരെയും 2006-ലെ ഔറാംഗാബാദ് ആയുധക്കടത്ത് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പാകിസ്ഥാന്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി സകിയുര്‍ റഹ്മാന് ലഖ്വിയ്ക്ക് ജാമ്യം
2008-ലെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ ലഷ്കര്‍-ഇ-ത്വൈബ കമാന്‍ഡര്‍ സകിയുര്‍ റഹ്മാന് ലഖ്വിയ്ക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു.