Skip to main content

ബിഡി- ബീഹാർ വിവാദം: ബലറാമിൻ്റെ നിലപാട് നേതൃത്വത്തിന് ചേരാത്തത്

Glint Staff
V T Balaram
Glint Staff


ബീഡി -ബീഹാർ വിവാദം കേരളത്തിലെ കോൺഗ്രസിന്റെ ബിജെപിക്കുള്ള സംഭാവനയാണ് .ജി എസ് ടി ഇളവിനെ പരാമർശിച്ചുകൊണ്ട് എക്സൽ ബി ടി ബൽറാമിന്റെതായി വന്നതാണ് ഈ പരാമർശം. വിവാദമായപ്പോൾ കോൺഗ്രസ് അത് നീക്കുകയും ചെയ്തു. എന്നാൽ ബിജെപി അത് ഉഗ്ര മൂലധനമാക്കി പെരുപ്പിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യുന്നു.
     ഈ വിവാദത്തെ തുടർന്ന് വി.ടി. ബലറാം സോഷ്യൽ മീഡിയ ചുമതലയിൽ നിന്ന് ഒഴിവാകുകയും ചെയ്തു. പി സരിൻ പാർട്ടി വിട്ടതിനുശേഷമാണ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല വി.ടി. ബലറാമിൽ വന്നുചേരുന്നത്. സാങ്കേതികമായി അതിൻറെ ചുമതല അദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്ന സമയത്ത് തന്നെയാണ് ഈ വിവാദപരമായ പരാമർശം വന്നത്. എന്നാൽ തന്റെ അറിവോടെ അല്ല അത് വന്നതെന്ന പ്രസ്താവന ഒട്ടും ഒരു നേതാവിന് യോജിച്ചതായില്ല. ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു ഒരു നേതാവ് എന്ന നിലയിൽ ബലറാം ചെയ്യേണ്ടിയിരുന്നത്. പകരം ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടി സ്വയം തടിപ്പിക്കുക എന്ന ഭീരുത്വമാണ് ബലറാം കാട്ടിയിരിക്കുന്നത്.
   ഇതിൽ പല വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. പാർട്ടി ബലറാമിനെ ഒരു ചുമതല ഏൽപ്പിക്കുമ്പോൾ അത് ക്രിയാത്മകമായി പ്രയോഗത്തിൽ വരുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. അതിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അത് തിരുത്തേണ്ടത് ഉണ്ട്. അതോടൊപ്പം ആ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെ എങ്ങനെയാണ് ഇതിൽ ഓരോ സന്ദർഭങ്ങളിലും പോസ്റ്റുകൾ നടത്തേണ്ടത് എന്നുള്ളതും കൃത്യമായി പരിശീലിപ്പിക്കേണ്ടത് അതിൻറെ ചുമതല വഹിക്കുന്ന ആളിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഇവിടെ കണ്ടത് സ്വയം തടി തപ്പി രക്ഷപെടാനുള്ള ബലറാമിന്റെ നിലപാടാണ്. ഇത് ഒരിക്കലും ഒരു നേതാവിനെ യോജിച്ചതല്ല