മൃദു ലൈംഗിക അശ്ലീല സൈറ്റുകൾ നിരോധിച്ചു
മൃദു ലൈംഗിക സ്വഭാവമുള്ള അശ്ലീല ചിത്രങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഉള്ളൂ, ആൾട്ട്, ദേശി ഫ്ലിക്സ് തുടങ്ങിയ സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കൗമാരത്തിൽ എത്താത്ത കുട്ടികൾ ഉൾപ്പെടെ കൗമാരക്കാരും ഒക്കെയാണ് ഇത്തരം സൈറ്റുകളുടെ നല്ലൊരു ശതമാനം കാഴ്ചക്കാർ. ഇത്തരം സൈറ്റുകൾ കാണുന്ന കുട്ടികളുടെ എണ്ണം വല്ലാതെ വർദ്ധിക്കുന്നത് സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നിരോധനം വന്നിട്ടുള്ളത്. ഇതിൽനിന്ന് കുട്ടികൾ നേരെ മയക്കുമരത്തിന്റെ ഉപഭോഗത്തിലേക്കും മറ്റും കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകൾക്ക് നേരെ പെരികിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഒക്കെ സംഭവിക്കാൻ ഇത്തരം സൈറ്റുകൾ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇത്തരമൊരു നീക്കം പ്രശംസനീയമാണ്
