കുവൈത്തിൽ രണ്ടു മലയാളികൾ വെള്ളിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മലപ്പുറം കുളത്തൂർ സ്വദേശി മുഹമ്മദ് റാഷിദ്, കോഴിക്കോട് സ്വദേശി ശാർങ്ധരൻ എന്നിവരാണ് മുഖം മൂടി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.
ബദര്‍ അല്‍ മുല്ല സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും സുലൈബിയയിലെ പച്ചക്കറി മാർക്കറ്റിൽ നിന്നു ശേഖരിച്ച പണവുമായി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ശാർങ്ധരൻ സംഭവസ്ഥലത്തും മുഹമ്മദ് റാഷിദ് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.