അധികാരത്തിലേറിയതിന് തൊട്ടു പിന്നാലെ റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ ശിവസേന കടുത്ത എതിര്‍പ്പ് അറിയിച്ചു. കൂട്ടിയ റെയില്‍വേ നിരക്ക് പിന്‍ വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധം സര്‍ക്കാറിനെ അറിയിക്കുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ശിവസേന എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും താക്കറെ പറഞ്ഞു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വര്‍ധിപ്പച്ച നിരക്ക് പിന്‍വലിക്കുകയോ ഭാഗികമായി കുറയ്‌ക്കുകയോ വേണമെന്നും നിരക്ക് വര്‍ദ്ധന കൊണ്ടുവരുമ്പോള്‍ അതിനനുസരിച്ച് അടിസ്‌ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ചെറുകിട യാത്രയ്‌ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുംബൈക്കാരെയാണ് നിരക്ക് വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. റയില്‍വേ നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്ത് പ്രതിക്ഷേധിക്കും.തിങ്കളാഴ്ചയാണ് കോണ്‍ഗ്രസുകാരുടെ പുതിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറുക. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനിക്റോ താക്റെയാണ് കോണ്‍ഗ്രസുകാര്‍ ഛത്രപതി ശിവജി ടെര്‍മ്മിനലില്‍ നിന്നും താനെ സ്റേഷന്‍ വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുമെന്ന് അറിയിച്ചത്. രാജ്യമെങ്ങും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
