മുംബൈ
മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായണ്‍ റാണ രാജിവെച്ചു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ കണ്ട് റാണ രാജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ റാണെയുടെ രാജി സ്വീകരിക്കാന്‍ പൃഥ്വിരാജ് ചവാന്‍ തയാറായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശമുന്നയിച്ചാണ് റാണെ രാജി സമര്‍പ്പിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയെ മാറ്റാത്തതിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ് രാജി. നിലവിലുള്ള നേതൃത്വം മാറാത്തപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അതേ ഫലം തന്നെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് റാണെ പറഞ്ഞു. 2005-ല്‍ ശിവസേനയില്‍ നിന്നുമാണ് റാണ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.