അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയതായ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. എത്ര തുക തിരിച്ചെത്തിയെന്ന്‍ പറയാറായിട്ടില്ലെന്നും ഇതിന്റെ കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ബാങ്ക് വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രക്രിയ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കൃത്യമായ വിവരം നല്‍കുമെന്ന് ബാങ്ക് പറയുന്നു.
വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് വാര്‍ത്താ സര്‍വീസ് ആണ് 2016 നവംബര്‍ എട്ടിന് അസാധുവായ 500, 1000 രൂപ നോട്ടുകളില്‍ 14.97 ലക്ഷം കോടി രൂപയും ഡിസംബര്‍ 30-ഓടെ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. കണക്ക് താല്‍ക്കാലികമാണെന്നും തുകയില്‍ മാറ്റം വരാനും സാധ്യതയുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
15.44 ലക്ഷം കോടിയാണ് നവംബര്‍ നാലിന് ചംക്രമണത്തിലുണ്ടായിരുന്ന നിരോധിച്ച നോട്ടുകളുടെ മൂല്യമായിരുന്നത്.