Skip to main content

കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ പാസാക്കി. നിഷ്ക്രിയ ആസ്തികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.  

 

2016 ഡിസംബറില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തി 6.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇതില്‍ 5.02 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്. ഇത് വായ്പാ വിതരണത്തെയും നിക്ഷേപങ്ങള്‍ക്കുള്ള പലിശയേയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

 

അന്വേഷണ ഏജന്‍സികളുടെ ഇടപെടലിനെ ഭയന്ന് കിട്ടാക്കടം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്കുകള്‍ മടിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനായി ഒരു നിരീക്ഷക സംഘത്തെ നിയമിക്കാനും ഓര്‍ഡിനന്‍സില്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നുണ്ട്.    


 

Tags