Skip to main content

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മന്ത്രി ജടന്തി നടരാജന്‍ ആണ് ഇനി അന്തിമ അനുമതി നല്‍കേണ്ടത്. പദ്ധതിക്കായി സ്ഥലമൊഴിയേണ്ട 123 കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കാനും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

അപ്രോച്ച് റോഡ്‌, വൈദ്യുതി, ജല സംരക്ഷണം, ഭൂമി നികത്തല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.  വിമാനത്താവളത്തിനായി മുറിക്കുന്ന 30,421 മരങ്ങള്‍ക്ക് പകരം 1:3 അനുപാതത്തില്‍ മരങ്ങള്‍ നടാനും 12 മീറ്ററുള്ള റോഡ് 24 മീറ്ററായി വികസിപ്പിക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

തലശ്ശേരിക്കടുത്ത് കീഴല്ലൂര്‍, പഴശ്ശി പഞ്ചായത്തുകളിലായാണ് നിര്‍ദിഷ്ട വിമാനത്താവളം പണിയുന്നത്. 525 ഹെക്ടര്‍ സ്ഥലത്ത് 50,000 ചതുരശ്ര മീറ്ററിലാണ് നിര്‍മ്മാണം.