തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് അര മണിക്കൂര്‍ കുറച്ചു. പകല്‍ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറുമായി സമയത്തില്‍ പുന:ക്രമീകരണവും നടത്തിയിട്ടുണ്ട്.
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കി. പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇനി വൈദ്യുതി മുടങ്ങും. വൈകിട്ട് ഏഴിനും പതിനൊന്നിനും ഇടയിലുള്ള അര മണിക്കൂര്‍ നിയന്ത്രണം തുടരും.
ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ഒഡിഷയിലെ താല്ച്ചര്‍ നിലയത്തില്‍ നിന്നുള്ള കേന്ദ്ര വിഹിതം കിട്ടിത്തുടങ്ങിയതാണ് ലോഡ്ഷെഡിംഗ് സമയം കുറക്കാന്‍ കാരണം. നേരത്തെ നിലയത്തില്‍ ഉല്‍പ്പാദനം പ്രതിസന്ധിയിലായതോടെ കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.