Skip to main content
കൊല്ലം

 

ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി-ബിയും ലയനപ്രമേയം അംഗീകരിച്ചു. ചൊവ്വാഴ്ച കൊല്ലത്ത് കണ്ടോണ്‍മെന്റ് മൈതാനിയില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് ലയനപ്രമേയത്തിന് അംഗീകാരം നല്‍കിയത്. സി.പി.ഐ.എം ഇല്ലാത്ത വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍.എസ്.പി ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ പറഞ്ഞു.

 

ഒരുമിച്ചു നിന്നുപ്രവര്‍ത്തിക്കണമെന്ന രണ്ടുവരി പ്രമേയമാണ് ഷിബു ബേബിജോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ചന്ദ്രചൂഢന്‍ സി.പി.ഐ.എമ്മിനും സി.പി.ഐക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. ഇ.എം.എസ്സും എ.കെ.ജിയുമൊക്കെ വിഭാവനം ചെയ്തതില്‍നിന്ന് സി.പി.ഐ.എം ഏറെ അകലെയാണെന്നും തൊഴിലാളി വര്‍ഗത്തിന് വേണ്ടി അവര്‍ നില കൊണ്ടപ്പോള്‍ ഇന്ന് സി.പി.ഐ.എം കുത്തക മുതലാളിമാര്‍ക്ക് വേണ്ടി സമരങ്ങളും ജാഥകളും നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

രണ്ടുമാസങ്ങള്‍ക്ക് മുമ്പുവരെ എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ മുന്നണികളിലായി രണ്ടിടത്തായിരുന്നു ആര്‍.എസ്.പിയും ആര്‍.എസ്.പി-ബിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി യു.ഡി.എഫ് മുന്നണിയിലെത്തിയത്

Tags