Mumbai
പ്രസംഗത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂണെ പോലീസ് കേസെടുത്തു. അക്ഷയ് ബികാന്ത്, ആനന്ദ് ദോന്ത് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
സാമുദായിക സ്പര്‍ധ വളര്‍ത്താനുതകുന്ന പ്രഭാഷണം നടത്തിയ മേവാനിക്കും ഉമറിനുമെതിരേ ക്രിമിനല്‍ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇരുവരുടെയും പ്രഭാഷണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അപ്പസാഹേബ് ഷേവാള്‍ പറഞ്ഞു.