Idukki
മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും ശിവരാമന്‍ പറഞ്ഞു.
കൈയേറ്റക്കാരില്‍ നിന്നും ഏതൊക്കെ സി.പി.എം നോതാക്കള്‍ പണം വാങ്ങിയെന്ന് തനിക്കറിയാമെന്നും അവരുടെ പേര് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ ആരോപണത്തിനുള്ള മറുപടി ഇടുക്കി ജില്ലാ സെക്രട്ടറി നല്‍കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയായിരുന്നു കെ.കെ ശിവരാമന്റെ പ്രതികരണം.
ഇതോടെ തോമസ് ചാണ്ടി വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടിയ സി.പി.എമ്മും സി.പി.ഐയും മൂന്നാര്‍ വിഷയത്തില്‍ അത് ആവര്‍ത്തിക്കുകയാണ്.