Thiruvananthapuram
നാളെ മുതല്‍ കേരളത്തില്‍ എസ്.എസ്.എല്‍സി പരീക്ഷ ആരംഭിക്കും. ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 4,41,103 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ്. 2751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും. 28 നാണ് പരീക്ഷ അവസാനിക്കുക.