Skip to main content
Thiruvananthapuram

M C Josephine

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് തൊട്ടുപിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തത്. ആ തീരുമാനം തെറ്റാണ്, കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്.

 

മോഹന്‍ലാല്‍ മാത്രമല്ല, ഇടതുപക്ഷ എംഎല്‍എമാര്‍ പോലും ഇക്കാര്യത്തില്‍ നിലപാട് എടുത്തില്ല. ഇവരില്‍നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചതെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ ബുധനാഴ്ച സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.സി ജോസഫൈന്റെ പ്രതികരണം.