Skip to main content
New york


Hasan Rouhani

ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ്ഹസന്‍ റുഹാനി. ഭീകരതയും രക്തച്ചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്ന്
ട്രംപ് ഇന്നലെ യു.എന്‍ പൊതു സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു, ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.തുടര്‍ന്ന് യു.എന്‍  പൊതുസഭയില്‍ സംസാരിച്ച ഹസന്‍ റുഹാനി അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം അവസാനിപ്പിക്കണമെന്നും ഇനിയും ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നടപടി ഇറാന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് തിരിച്ചടിച്ചു.

 

ഇറാനുമായി ഒപ്പട്ടിട്ടുള്ള ആണവ കരാറിനെതിരെയും ട്രംപ് ഇന്നലത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ 2015ലെ കരാര്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് റുഹാനി പറഞ്ഞു. യു എന്‍ പൊതുസഭയിലെ ട്രംപിന്റെ ആദ്യപ്രസംഗമായിരുന്നു ഇന്നലത്തേത്.