Skip to main content
Thiruvananthapuram

cyclone-ockhi

ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് 11 മണിക്കാണ്  പ്രകടനം ആരംഭിച്ചത്. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ 150തോളം മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തണം എന്നതാണ് മാര്‍ച്ചിന്റെ പ്രധാന ആവശ്യം.

 

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി പന്ത്രണ്ടാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ഇതുവരെ 38 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കേരളത്തില്‍ നിന്ന് കാണാതായ 146 പേരെ കണ്ടെത്താനുണ്ടെന്നും റവന്യൂ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കില്‍ പറയുന്നു. മരിച്ച പതിനാല് പേരുടെ മൃതദേഹം ഇനി തിരിച്ചറിയാനുമുണ്ട്.