പലസ്തീന്‍ ഭൂമിയിലെ 4000 അനധികൃത കുടിയേറ്റ വീടുകള്‍ നിയമവിധേയമാക്കി ഇസ്രയേല്‍
പലസ്തീന്‍ പശ്ചിമതീരത്ത് അനധികൃതമായി കുടിയേറി നിര്‍മ്മിച്ച 4000 വീടുകള്‍ പില്‍ക്കാല പ്രാബല്യത്തോടെ സാധുവാക്കിക്കൊണ്ട് ഇസ്രയേല്‍ നിയമം പാസാക്കി. നടപടി അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രപദവി ലഭിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ തുരങ്കം വെക്കാനാണ് നടപടിയെന്ന് പലസ്തീന്‍ കുറ്റപ്പെടുത്തി.
സ്വത്തവകാശം സംബന്ധിച്ച ഇസ്രയേല്‍ സുപ്രീം കോടതിയുടെ വിധികള്‍ക്ക് തന്നെ വിരുദ്ധമാണ് പുതിയ നിയമം. ഇത് ഭരണഘടനാവിരുദ്ധമാനെന്നും കോടതിയില്‍ പ്രതിരോധിക്കില്ലെന്നും അറ്റോര്‍ണ്ണി ജനറല്‍ പ്രസ്താവിച്ചിട്ടുണ്ട്.