Skip to main content

രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍

രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍, നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് വിടുന്ന കാര്യമോ എല്‍.ഡി.എഫില്‍ ചേരുന്ന കാര്യമോ തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വേണ്ടി വന്നാല്‍ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിതീഷിന്റെ നീക്കത്തിന് വെല്ലുവിളി : ശരത് യാദവ് പ്രത്യേകയോഗം വിളിച്ചു.

മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി  പിന്തുണയോടെ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തിനിടെ ജെ.ഡി.യുവില്‍ തന്നെ ഭിന്നത രൂപപ്പെടുന്നു. ജെ.ഡി.യുവിലെ മുതിര്‍ന്ന നേതാവായ ശരത് യാദവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തോട് അടുപ്പമുള്ള എം.പി മാരുടെ യോഗം വിളിച്ചു

ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.

ബിഹാറില്‍ ജെ.ഡി.യുവിന് ആര്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു

സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി നിലപാട് അറിയിച്ചത്.

ബീഹാര്‍: പുതിയ ജെ.ഡി (യു) മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും

ഞായറാഴ്ച കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജെ.ഡി (യു) നേതാവ് ശരദ് യാദവിന് പിന്തുണ സംബന്ധിച്ച ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയതായാണ് സൂചന.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍‌വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ബി.ജെ.പി നരേന്ദ്ര മോഡിയെ പ്രധാനമന്തി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ട ജെ.ഡി.യുവിന് ഈ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

Subscribe to Joint Moscow statement