ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 80 കടന്നു
മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്.തിരുവന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില.
മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്.തിരുവന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില.
ഇന്ധനവില കുതിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഡീസല്‍ വില 67 രൂപ കടന്നിരിക്കുന്നു. പെട്രോള്‍ വില 75 നും മേലെ എത്തി. വില നിയന്ത്രണാധികാരം ഇന്ധനകമ്പനികള്‍ക്ക് കൈമാറിയതു മുതല്‍ ആരംഭിച്ച പ്രതിഭാസമാണിത്. രാജ്യാന്തര വിലയ്ക്കനുസരിച്ച് അന്നന്ന് തന്നെ നിരക്ക് മാറ്റാമെന്ന് ആയതോട് കൂടി അത് പൂര്‍ണതയില്‍ എത്തി.
ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും
ഈ മാസം 9, 10 തീയതികളില്‍ രാജ്യവ്യാപകമായി നടത്തുന്ന വാഹനപണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍.ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സാണ് രാജ്യവ്യാപകമായി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്
രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം, ഇന്ധനവില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം അതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്
അന്താരാഷ്ട്ര നിരക്കിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും. മെയ് ഒന്ന്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് നഗരങ്ങളില്‍ ആണിത് ആദ്യം പ്രാബല്യത്തില്‍ വരിക.