Skip to main content

ആര്‍.എസ്.എസ്. വിവാദം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍

ആര്‍.എസ്.എസിന്റെ വിദ്വേഷകരവും വിഭാഗീയവുമായ കാര്യപരിപാടിയെ എതിര്‍ക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററില്‍ രാഹുലിന്റെ മലക്കം മറിച്ചില്‍.

ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

ആര്‍.എസ്.എസ് വിമര്‍ശനം: വിചാരണ നേരിടേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി

മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ച് ആര്‍.എസ്.എസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് ജൂലൈ 27-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്

 

മോദിയെ ചിരിപ്പിക്കുന്ന രാഹുലിന്റെ അവകാശവാദം

രാഹുൽ ഗാന്ധിക്ക് കേന്ദ്രസർക്കാരിന്റെ ചെപ്പടിവിദ്യ മനസ്സിലായില്ലെന്നു മാത്രമല്ല, കേന്ദ്രസർക്കാരിന്റേയും തന്റെ തന്നെ പാർട്ടിക്കുള്ളിലുള്ളവരുടെ പോലും പരിഹാസത്തിനു പാത്രമാവുകയും കൂടി ചെയ്തിരിക്കുന്നു.

നാഷണല്‍ ഹെരാള്‍ഡ് കേസ് - മുഖം രക്ഷിക്കലില്‍ കോണ്ഗ്രസ്സ് വിജയിച്ചു!!!

രാ ജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മനസ്സിലാകുന്ന കാര്യമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്സില്‍ ബി ജെ പി സര്‍ക്കാരിന്റെ പകപോക്കലല്ല, മറിച്ച് കോടതി സമന്‍സിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും കോടതിയില്‍ ഹാജരാകേണ്ടിവന്നതെന്ന്.

രാഹുലിന്റെ അജ്ഞാതവാസ നാടകം - സംവിധാനം ആന്റണിയോ

വെറും നാടകത്തിലൂടെ  സാമൂഹിക ജീവിതത്തില്‍ അധിക നാള്‍ പിടിച്ചുനില്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള നേതൃത്വ പാടവും പോലും ഇതിനകം രാഹുല്‍ കൈവരിച്ചില്ലെന്നുള്ള ദയനീയമായ ചിത്രമാണ് ഈ പുത്തന്‍ അജ്ഞാതവാസ നാടകത്തിലൂടെ തെളിഞ്ഞുവരുന്നത്.

Subscribe to Muslim hatred